സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ കായികമേളയില്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് എവര്‍റോളിങ് സ്വര്‍ണക്കപ്പ് നല്‍കും...

സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ കായികമേളയില്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് എവര്‍റോളിങ് സ്വര്‍ണക്കപ്പ് നല്‍കും...ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പ്, അതേ നിലവാരത്തില്‍ കായികമേളയ്ക്കും ഒരുങ്ങുന്നു.
മുഖ്യമന്ത്രിയുടെ പേരില്‍ മൂന്നുകിലോഗ്രാം സ്വര്‍ണക്കപ്പ് നല്‍കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. സമയപരിമിതി കാരണം ഇത്തവണ യാഥാര്‍ഥ്യമായില്ലെങ്കില്‍ അടുത്തവര്‍ഷം സ്വര്‍ണക്കപ്പ് നല്‍കുമെന്നാണ് സൂചനകളുള്ളത്.
അടിമുടി പരിഷ്കരിച്ച് സ്കൂള്‍ ഒളിമ്പിക്സ് എന്നപേരില്‍ സംസ്ഥാന കായികമേള നവംബര്‍ നാലുമുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് സ്കൂള്‍ ഒളിമ്പിക്സ് എന്ന ആശയം നടപ്പാക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒളിമ്പിക്സ് മാതൃകയില്‍ വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കുകയും ചെയ്യും. കൊച്ചിയിലെ 19 വേദികളിലായാണ് സ്കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ഇത്രയും നാള് അത്ലറ്റിക്സ് മാത്രമാണ് സ്കൂള്‍ കായികമേള എന്നറിയപ്പെട്ടിരുന്നത്. ഇനി ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും.
ഭിന്നശേഷിക്കാര്‍ക്കുള്ള ഗെയിംസും (ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ) ഗള്‍ഫ് രാജ്യങ്ങളിലെ കേരള സ്കൂളുകളിലെ കുട്ടികള്‍ക്കുള്ള ഗെയിംസും ചരിത്രത്തിലാദ്യമായി ഇതോടൊപ്പം നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha























