ഭാര്യയേയും മക്കളേയും നേതാക്കൾ സൂക്ഷിക്കണം: ചെറിയാൻ ഫിലിപ്പ്

എല്ലാ രാഷ്ട്രീയ നേതാക്കളും ആദ്യം സൂക്ഷിക്കേണ്ടത് തങ്ങളുടെ ഭാര്യയേയും മക്കളേയുമാണ് എന്ന് പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ....
എല്ലാ രാഷ്ട്രീയ നേതാക്കളും ആദ്യം സൂക്ഷിക്കേണ്ടത് തങ്ങളുടെ ഭാര്യയേയും മക്കളേയുമാണ്. ത്യാഗ പൂർണ്ണമായ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖരായ പല നേതാക്കളെയും വഷളാക്കിയിട്ടുള്ളത് തങ്ങളുടെ ഭാര്യയോ മക്കളോ ആണ്.
മിക്ക നേതാക്കൾക്കും കുടുംബത്തിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങേണ്ടി വരുന്നു. വാർദ്ധക്യ കാലത്ത് സംരക്ഷിക്കുമെന്ന് കരുതുന്ന ഭാര്യയും മക്കളും മാനസികമായി പീഡിപ്പിക്കുന്നതാണ് അവരുടെ ഏറ്റവും വലിയ ദുരന്തം.
https://www.facebook.com/Malayalivartha























