Widgets Magazine
12
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


സിറിയയുടെ ആസാദ് സർക്കാരിന്റെ പതനം...പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..'പുതിയതും നാടകീയവുമായ ഒരു അധ്യായം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്...


പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം... എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന്,സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി...


ഇന്ത്യയുടെ ആശങ്ക വർധിക്കുകയാണ്..അസദിനെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷം രാജ്യത്തിൻ്റെ രക്ഷാ ദൗത്യം... 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചു...

മൂന്ന് ഉപതിരഞ്ഞടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ... മകൾ വീണാ വിജയൻ സംശയനിഴലിൽ ആയതോടെ മുഖ്യമന്ത്രി സ്ഥാനത്ത്, പിണറായി വിജയൻ തുടരണമോ എന്ന കാര്യത്തിൽ സി. പി. എം. കേന്ദ്രകമ്മിറ്റി വൈകാതെ തീരുമാനമെടുക്കും...

14 OCTOBER 2024 02:53 PM IST
മലയാളി വാര്‍ത്ത

മൂന്ന് ഉപതിരഞ്ഞടുപ്പുകൾ  അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സംശയനിഴലിൽ ആയതോടെ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരണമോ എന്ന കാര്യത്തിൽ സി. പി. എം. കേന്ദ്രകമ്മിറ്റി വൈകാതെ തീരുമാനമെടുക്കും ഉപതിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പിണറായിയെ മാറ്റാനാണ് നീക്കം .അദ്ദേഹത്തെ സി പി എം അഖിലേന്ത്യോ സെക്രട്ടറിയാക്കിയ ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനാണ് ശ്രമം.കരിമണൽ  കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കം തുടങ്ങിയതോടെയാണ് സി. പി എം. വെട്ടിലായത്.

 

എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുന്നിൽ വീണാ വിജയൻ മൊഴി നൽകിയത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.   അതീവരഹസ്യമായി  നടന്ന  നീക്കം  സി. പി എം  വ്യത്തങ്ങളിൽ നിന്നുമാണ് പുറത്തു പോയത്.  പിണറായിക്കെതിരെ നീങ്ങുന്ന ഒരു സംഘം സി.പി.എമ്മുകാരാണ്  വിവരം  മാധ്യമങ്ങൾക്ക് ചോർത്തി  നൽകിയത്.ഇമെയിൽ മുഖാന്തരവും രേഖകളുമൊക്കെയായി നേരത്തെ നൽകിയ വിവരങ്ങൾ വീണ മൊഴിയായി ആവർത്തിച്ചു. ഐടി എക്സ്പേർട്ട് എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയത് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വീണ.

സിഎംആർഎല്ലും എക്സലോജിക്കുമായി ബന്ധമുള്ള  ചില ഇടപാടുകളിൽ എസ്എഫ്ഐഓ വിവരം തേടി. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ വിജയൻ ചെന്നൈയിൽ എത്തിയത്. അന്നേ ദിവസം രാത്രി തന്നെ തിരികെ തിരുവനന്തപുരത്ത് എത്തി. വീണയിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയതായാണ് എസ്എഫ്ഐഒ നൽകുന്ന സൂചന.എസ്എഫ്ഐഒ തലപ്പത്ത് ഉടൻ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട്. അന്വേഷണകാലാവധിയും ഉടൻ തീരും. അതിനാൽ നവവംബർ പകുതിക്ക് ശേഷം റിപ്പോർട്ട് കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിക്കുമെന്നാണ് വിവരം. ജനുവരിയിൽ അന്വേഷണം പ്രഖ്യാപിച്ചതിന്  ശേഷം പലതവണയായി സിഎംആർഎൽ, കെഎസ് ഐഡിസി ഉദ്യോഗസ്ഥരിൽ നിന്ന് എസ് എഫ് ഐഒ വിവരങ്ങളെടുത്തിരുന്നു. തുടക്കത്തിൽ കാണിച്ച ആവേശം പിന്നെ എന്ത് കൊണ്ട് ഇല്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് വീണ വിജയന്റെ മൊഴിയെടുത്തത്.

 

അതേസമയം പേരിന് വേണ്ടിയാണ് മൊഴിയെടുത്തതെന്നും ഇതിൽ ഒന്നും സംഭവിക്കില്ലെന്നും പിണറായി സി.പി.എം നേതാക്കളെ അറിയിച്ചതായാണ് വിവരം. എന്നാൽ  അതിൽ എന്തെങ്കിലും സംഭവിക്കുന്നതിനെക്കാൾ സി. പി എമ്മിനെ അലോസരപ്പെടുത്തുന്നത് പാർട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് കേസ്.  കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്  ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു.

 

വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവ. എസ്. എഫ് ഐ ഒ ക്ക്  ധാരാളം നടപടിക്രമങ്ങളുണ്ട്.  കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കേരളമുഖ്യമന്ത്രിയുടെ മകൾ പ്രതിയായ കേസിൽ അന്വേഷണം നടത്താൻ കഴിയുകയുള്ളു. അതിനുള്ള കാലതാമസമാണ് ഉണ്ടായതെന്ന്  അവർ  പറയുന്നു. എസ്. എഫ്. ഐ. ഒ യുടെ റിപ്പോർട്ട് മകൾ വീണക്ക് എതിരാകുമെന്നാണ് കരുതുന്നത്.. കാരണം ചട്ട പ്രകാരമല്ല കമ്പനി പ്രവർത്തിച്ചിട്ടുള്ളത്. അക്കാര്യം സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല. റിപ്പോർട്ടിൽ സി.എം. ആർ. എല്ലിനെതിരെ നടപടി വന്നാലും അത് വീണയെ  ബാധിക്കും.

 

കാരണം ചെയ്യാത്ത ജോലിക്കാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. ഇത്തരം നടപടികൾ  മുഖ്യമന്ത്രിയുടെ മകൾ എന്ന ആനുകൂല്യം ലഭിച്ചത് കൊണ്ടു മാത്രമാണ് സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരവും  പുറത്തുവന്നു. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടി.വീണയുടെ മൊഴി എടുക്കലിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്.

ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐഒ വിവരശേഖരണം പൂർത്തിയായി.ഇനി  എപ്പോൾ  വേണമെങ്കിലും  റിപ്പോർട്ട്  വരാം  .അതേസമയം, സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിലും  അന്വേഷണം തുടരും. വീണാ വിജയന് പുറമേ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്ക് പണം നൽകിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം  സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം  വന്നേക്കും.മുഖ്യമന്ത്രിയെ  മാറ്റാൻ  ഇതിനെ ഒരു  സുവർണാവസരമായി കാണുകയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി. വീണാ വിജയൻ അല്ല  പിണറായി വിജയനാണ് കേസിലെ  യഥാർത്ഥ പ്രതിയെന്ന വിവരങ്ങൾ  ഇതിനകം  പുറത്തുവന്നു. 

 

അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി  തീർന്നതിനെ തുടർന്ന് മുഖ്യമന്ത്രി  സ്ഥാനം  ത്യജിക്കാൻ പിണറായിക്ക് മടിയുണ്ടാവില്ലെന്നാണ് കരുതുന്നത്. അഥവാ  അദ്ദേഹം  വിസമ്മതിക്കുകയാണെങ്കിൽ  പാർട്ടിയുടെ  ഭാവിയെ  കരുതി  അദ്ദേഹം  നീക്കുക  തന്നെ  ചെയ്യും.  ഇതിനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് സി. പി എം കേന്ദ്ര കമ്മിറ്റിയിൽ  നടക്കുന്നത്.  കാരിരുമ്പിന് സമാനമായ അധികാരത്തിന്റെ സംരക്ഷണത്തിൽ നിന്നും പിണറായി വിജയനും മകളും ഒറ്റപ്പെടുകയാണ്.    മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന നടപടികൾക്കിടയിലാണ് പിണറായിക്കും മകൾക്കും അധികാരം നൽകുന്ന സംരക്ഷണം നഷ്ടപ്പെടുന്ന കാഴ്ച കേരളം കണ്ടത്. തീർത്തും ദയനീയമായിരുന്നു ഈ കാഴ്ച.

 

ഇതിന്റെ പേരിൽ സി.പി എമ്മും പിണറായിയെ കൈവിടാം. മുഖ്യമന്ത്രി പദവിയെയും  സംസ്ഥാന സർക്കാരിനെയും പൂർണമായി ഒഴിവാക്കി പിണറായിക്കും മകൾക്കും എതിരെയാണ് കേസ് നീങ്ങുന്നത്.സി.എം. ആർ. എൽ–എക്സാലോജിക് ഇടപാടുമായി കേരള ഹൈക്കോടതി ബന്ധപ്പെടുത്താത്ത സാഹചര്യത്തിൽ പിണറായി വിജയനും മകൾ വീണക്കുമെതിരെയുള്ള കേസിൽ ഇടപെടേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചേക്കും. സി.എം.ആർ.എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് മാത്യു കുഴൽനാടന്‍റെ വാദം. കുഴൽനാടന്‍റെ ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെ പിണറായി വിജയൻ, വീണ വിജയൻ എന്നിവരെ മാത്രം എതിർകക്ഷികളാക്കിയതിൽ പ്രോസിക്യൂഷൻ  അസ്വഭാവികത ഉന്നയിച്ചു.

 

എന്നാൽ, ആരെ വേണമെങ്കിലും എതിർകക്ഷികളാക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും ഹർജിക്കാരൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ സിഎംഎആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർക്ക് കോടതി നോട്ടീസ് നൽകിയത്. ചുരുക്കത്തിൽ ഇടതുമുന്നണി സർക്കാരും മുഖ്യമന്ത്രി പദവിയും കേസിൽ നിന്നും ഊരിയെന്ന് പറയാം. ഇനി യുദ്ധ മുഖത്ത് പിണറായി വിജയനും മകളും മാത്രമാണുള്ളത്. വലിയ പ്രതിസന്ധിയിലാണ് പിണറായി എത്തി നിൽക്കുന്നത്. സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക്  കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കുഴൽനാടൻ നൽകിയ ഹർജി.

 

ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിജിലൻസ് കോടതി ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നു ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ടു രാഷ്ട്രീയപ്രേരിതം എന്നു പറയാൻ സാധിക്കില്ലെന്നും കുഴൽനാടൻ പറയുന്നു. സിഎംആർഎല്ലിനു നൽകിയ സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് എക്സാലോജിക്കിന് 1.72 കോടി കൈമാറിയിരിക്കുന്നത്. എന്നാൽ ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് ഈ പണം നൽകിയിരിക്കുന്നത് എന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണവും ഇഡി അന്വേഷണവും നടക്കുന്നുണ്ട്.

 

ഇതിനു പുറമെയാണ് ഇപ്പോള്‍ കുഴൽനാടന്റെ ഹർജിയും ഹൈക്കോടതി മുമ്പാകെ എത്തിയത്. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്ലും കെഎസ്ഐഡിസിയും സമർപ്പിച്ച ഹർജികളും ഹൈക്കോടതിയിലുണ്ട്.. നേരത്തെ കളമശ്ശേരി സ്വദേശി ഗീരീഷ് ബാബുവിന്‍റെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ കോടതി മുഖ്യമന്ത്രി, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർക്ക് നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ വാദം നടന്ന് ഉത്തരവ് പറയാനിരിക്കെ ആണ് മാത്യു കുഴൽനാടൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 6നാണ് തിരുവനന്തപുരം വിജിലൻസ് കോടതി, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതും തുടർന്ന് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചതും.

 

മാത്യു കുഴൽനാടന്‍റെ ഹർജി വരുന്ന ജൂലൈ 2നും ഗിരീഷ് ബാബുവിന്‍റെ ഹർജി ജൂലൈ 3 നും ഹൈക്കോടതി സിംഗിൽ ബെഞ്ച് ജസ്റ്റിസ് കെ ബാബു പരിഗണിക്കും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദൻ  വീണയുടെ ചോദ്യം  ചെയ്യലിൽ ഒരിടത്തും തൊടാതെയുള്ള മറുപടിയാണ്  നൽകിയത്.  സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് .   മുഖ്യമന്ത്രി പിണറായി വിജയൻറെ കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ് ഇലക്ഷൻ തോറ്റതെന്ന് സിപിഐ നേതാക്കൾ പരസ്യമായി പറയുന്ന സാഹചര്യം  നിലവിലുണ്ട്.   സിപിഐയുടെ പരസ്യ വിമർശനങ്ങൾക്ക് സിപിഎം മറുപടി പറയുന്നുമില്ല.  ഇതിനിടയിലാണ് ഇത്തരം  വാദങ്ങളെ ശരിവെച്ചുകൊണ്ട്  ഏജൻസി വീണയുടെ മൊഴിയെടുത്തത്.    പിണറായി വിജയൻറെ സ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി.  സതീശൻ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായ കാര്യമാണ്.  സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണം എന്ന ഒരു പ്രസ്താവനയുടെ   ബാക്കിയായിട്ടാണ്  കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന കെഎം മാണി ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ചത്.  അദ്ദേഹത്തിന് കോടതി നോട്ടീസ് നൽകിയിരുന്നില്ല.   കോടതി നോട്ടീസ് നൽകുക എന്നാൽ കോടതി വിശദീകരണം ചോദിക്കുക എന്നാണ് അർത്ഥം.  പ്രതിസ്ഥാനത്ത് ഉള്ളവരിൽ നിന്നാണ് കോടതി വിശദീകരണം ചേദിക്കുന്നത്.  പിണറായി വിജയനും മകളും ഇപ്പോൾ നിൽക്കുന്നത് പ്രതിസ്ഥാനത്താണ്.  അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല.

 

 

 മുഖ്യമന്ത്രി എന്ന വ്യക്തിപ്രഭാവം ഉപയോഗിച്ച് മകൾ അഴിമതി നടത്തിയെന്നാണ് വാദം. ഇതിൽ സഹമന്ത്രിമാർക്ക് യാതൊരു പങ്കുമില്ല. അതു തന്നെയാണ് സി പി എമ്മിന്റെ കരുത്ത്. മാസപ്പടി വിഷയം ഏറെടുക്കാൻ സി പി എം തയ്യാറാകാത്തതും അതുകൊണ്ടു തന്നെയാണ്. വീണയുടെ കമ്പനി പ്രതിസ്ഥാനത്ത് വന്നാൽ അവർ മറുപടി പറയട്ടേ എന്നാണ്  പാർട്ടിയുടെ വിവാദം. പിണറായി തോറ്റമ്പിയ സാഹചര്യത്തിൽ ഇനി പാർട്ടി  ഇക്കാര്യം ഏറ്റെടുക്കുകയേയില്ല. അതായത് എല്ലാ കണ്ണുകളും പിണറായിയിലാണ്. 

കരിമണൽ കമ്പനി വാങ്ങിയ  ഭൂമിക്ക്    ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കാൻ  സഹായിക്കുന്ന വിധത്തിൽ റവന്യു  പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും  നൽകിയ റിപ്പോർട്ട്  കോടതിയിൽ  ഹാജരാക്കിയിരുന്നു. .  ഈ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി എം ആർ എൽ  അപേക്ഷ ലാൻഡ് ബോർഡ് തള്ളിയതാണെന്ന്  വിജിലൻസ്  പ്രോസിക്യൂഷൻ അറിയിച്ചു.  സ്വകാര്യവ്യക്തികളുടെ ഖനനാനുമതി  റദ്ദാക്കാൻ  ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം  ലംഘിച്ച്  സിഎംആർഎൽ അപേക്ഷ  പരിഗണിക്കണമെന്ന് തീരുമാനിച്ച  മന്ത്രിസഭായോഗത്തിന്റെ  മിനിറ്റ്സ്  കോടതിയിൽ   ഹാജരാക്കിയിട്ടുണ്ട്. .  മിനിറ്റ്സിൽ  സി എം ആർ  എലിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ  നിന്നും നിയമോപദേശം  തേടാനുള്ള നിർദ്ദേശമാണ്  ഉള്ളതെന്ന്  വിജിലൻസ് പ്രോസിക്യൂട്ടർ  അറിയിച്ചു. 

മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കരിമണൽ  കമ്പനിയായ സി എം ആർ എല്ലിൽ  നിന്നും മാസപ്പടി കൈപ്പറ്റിയതിന് സർക്കാരിൽ നിന്നും പ്രത്യുപകാരം ലഭിച്ചെന്നാണ്  ആരോപണം.പിണറായി അല്ല മുഖ്യമന്ത്രിയെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ല എന്നാണ് വാദം. അത് ശരിയാണെന്ന് ഏതു കുട്ടിക്കും അറിയാം.

ഇനിയും പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാതിരുന്നാൽ വലിയ പ്രതിസന്ധികൾ അനുഭവിക്കും. സി.പി. എമ്മിന് ബംഗാളിലെ ഗതി വന്നുചേരുകയും ചെയ്യും. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന, 18,489 പ്രവാസികൾ അറസ്റ്റിൽ, നേരത്തെ പിടിയിലായ 9,529 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം...!!!  (6 hours ago)

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യ  (7 hours ago)

തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ അലവൻസ് നിർബന്ധം, ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്, യുഎഇയിൽ സ്വകാര്യ കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം...!!!  (7 hours ago)

കേരളവും തമിഴ്‌നാടും... മുല്ലപ്പെരിയാര്‍ ചര്‍ച്ചാവിഷയം; പിണറായി-സ്റ്റാലിന്‍ കൂടിക്കാഴ്ച നാളെ കുമരകത്ത്; വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം എം.കെ.സ്റ്റാലിന്‍ നിര്‍വഹിക്കും  (8 hours ago)

ഹേമ കമ്മിറ്റി അന്വേഷണത്തിന് എതിരെ ഒരു നടി കൂടി രംഗത്ത്  (8 hours ago)

അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍...  (9 hours ago)

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു  (10 hours ago)

അധിക ലാഭ വാഗ്ദാനത്തില്‍ കുടുങ്ങി യുവാവ്: നഷ്ടമായത് നാല് കോടി  (10 hours ago)

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (11 hours ago)

ജാഫർ ഇടുക്കി, അജു വർ​ഗീസ് എന്നിവരുടെ ആമോസ് അലക്സാണ്ടറിന് തുടക്കമായി!  (11 hours ago)

മോദിയെ കണ്ട് കരീനകപൂറും കുടുംബവും...  (12 hours ago)

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (12 hours ago)

ന്യൂനമർദം ശക്തി പ്രാപിച്ചതിന്റെ സ്വാധീനഫലമായി നാളെ മുതൽ കേരളത്തിൽ മഴ ശക്തമാകും; ഈ ജില്ലകളിൽ മുന്നറിയിപ്പ്  (12 hours ago)

ലക്ഷ്മി സാക്ഷി! ഞങ്ങൾ എന്ത്‌ പ്രതികരിക്കാനാണ്?... ബാലഭാസ്‌കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍  (13 hours ago)

കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു...  (13 hours ago)

Malayali Vartha Recommends