Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ നല്ല ഭാവിക്ക് യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം: എ.കെ. ആന്റണി

06 FEBRUARY 2016 01:45 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. കേരളത്തിന്റെ നല്ല ഭാവിക്ക് യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം. വിവാദങ്ങള്‍ യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന് കരുതുന്നില്ല. ഒരു വിഷയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകില്ല ജനങ്ങളുടെ വിധിയെഴുത്ത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനം തിരഞ്ഞെടുപ്പില്‍ വിലയിരുത്തും. കേരളത്തിലെ ജനങ്ങളുടെ കുത്തക ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുക്കേണ്ട. ഇനിയുള്ള മൂന്നു മാസം എല്ലാ വിഷയവും ജനങ്ങളുടെ ചര്‍ച്ചയ്ക്ക് വയ്ക്കാനുള്ള അവസരമാണ് ഒരുക്കേണ്ടതെന്നും ആന്റണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായ വികസനം കേരളത്തില്‍ ഒരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ല. യുഡിഎഫ് ഭരണം തുടങ്ങിയപ്പോഴുണ്ടായ അവസ്ഥയല്ല ഇപ്പോഴുള്ളത്. ബിജെപിക്ക് കേരള ഭരണത്തിന്റെ അയല്‍പ്പക്കത്ത് എത്താനാകില്ലെന്നും ആന്റണി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് സോളര്‍ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണം. അതിനുള്ള ക്ഷമ അവര്‍ കാണിക്കണം. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലാതെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു പറയുന്നത് ശരിയല്ല. പ്രതിയുടെ മൊഴി കേട്ട് തീരുമാനങ്ങളെടുക്കാനാവില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു.
ഒരു പ്രതിയുടെ സാക്ഷി മൊഴിയുടെ പേരില്‍ ഈ കോലാഹലമുണ്ടാക്കുന്നവര്‍ അവര്‍ പറയുന്ന ഏതെല്ലാം ഭാഗങ്ങള്‍ സ്വീകരിക്കണമെന്നും തള്ളിക്കളയണമെന്നും പറയണം. 10 കോടിയും വീടും മുഖ്യപ്രതിപക്ഷ കക്ഷി വാഗ്ദാനം ചെയ്‌തെന്നു പറഞ്ഞതും അവര്‍ തന്നെയാണ്. അതും ജനങ്ങള്‍ വിശ്വസിക്കണമോ? സര്‍ക്കാര്‍ രാജിവച്ച് പ്രസിഡന്റ് ഭരണത്തിന്‍ കീഴില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നു പറയുന്ന പ്രതിപക്ഷത്തിന് കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ അത്ര വിശ്വാസമാണോ എന്നു വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (24 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (30 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (41 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (49 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (56 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends