കണ്ണീരടക്കാനാവാതെ....ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി ബംഗളൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ....ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി ബംഗളൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകന് ജിഫ്രിന്‍ നസീര്‍ (23) ആണ് മരിച്ചത്. മാന്യതാ ടെക്പാര്‍ക്കില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു യുവാവ്.
തിങ്കളാഴ്ച പുലര്‍ച്ച ഡോമ്ലൂര്‍ ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മണിപ്പാല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്ററില്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയി. മാതാവ്: ബല്‍ക്കീസ്.
സഹോദരങ്ങള്‍: ജസ്ന നസീര്‍ (ഓസ്ട്രേലിയ), സബ മുഹമ്മദ് (ദുബൈ), പരേതനായ ജിഷിന് നസീര്‍. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കക്കോടി മഹല്ല് ജുമഅത്തു പള്ളിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha























