ഇരട്ടച്ചങ്കന്റെ ഇരട്ട മുഖം! മദ്രസകൾ പൂട്ടും ; ഉത്തരവ്എ ത്തും മുമ്പേ ...

ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാകും മുമ്പേ
കേരളത്തിൽ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പൂട്ടു വീഴും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് മദ്രസകൾക്ക് താഴ് വീഴുന്നത്. കേരള ത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ റിപ്പോർട്ടാണ് ഇവർക്ക് വിനയായി തീർന്നത്. മദ്രസകൾ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞാൽ അതിനർത്ഥം ഇപ്പോൾ പ്രവർത്തിക്കുന്നവ അംഗീകൃതമല്ലന്നാണ്. അംഗീകാരമില്ലെങ്കിൽ അവ നിയമ വിരുദ്ധമാണ്.
പിണറായി വിജയനെ സമ്മതിക്കണം. ഇസ്ലാം മതത്തിൻറെ കുത്തക അവകാശപ്പെടുന്ന അദ്ദേഹം കേരളത്തിൽ മദ്രസകളേയില്ലെന്ന റിപ്പോർട്ടാണ് കേന്ദ്ര ബാലാവകാശ കമ്മീഷന് നൽകിയത്.
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ സഹായധനം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗൊ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒമ്പതുവർഷത്തെ നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . ഇത് മദ്രസയ്ക്കും മുസ്ലിങ്ങൾക്കും എതിരല്ലെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികളെ വിദ്യാഭ്യാസത്തിൽനിന്ന് മാറ്റിനിർത്തുന്ന സ്വാർഥതാത്പര്യക്കാർക്കെതിരാണ്. പണക്കാരുടെ മക്കൾ ഡോക്ടറും എൻജിനിയറും രാഷ്ട്രീയക്കാരുമാവുമ്പോൾ പാവങ്ങളുടെ മക്കൾ മദ്രസകളിൽമാത്രം പഠിച്ച് ഇതിനൊന്നും പറ്റാതെയാവുന്നു. ഏഴെട്ട് സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ ബിഹാറിൽ പഠിപ്പിക്കുന്നത് അള്ളാഹുവിനെ വിശ്വസിക്കാത്തവരെല്ലാം കാഫിറുകളാണെന്നാണ്. ഇതാണോ സർക്കാരിന്റെ സഹായത്തോടെ പഠിപ്പിക്കേണ്ടത്. ഇവിടെ ഹിന്ദു കുട്ടികളടക്കം പഠിക്കുന്നുണ്ട്. ഹിന്ദു കുട്ടികളെന്തിനാണ് സർക്കാർ ചെലവിൽ മുസ്ലിംമതം പഠിക്കുന്നത്.
കേരളത്തിൽനിന്ന് നൽകിയ റിപ്പോർട്ട് അവിടെ മദ്രസകളില്ലെന്നും സർക്കാർ മദ്രസകൾക്ക് സഹായധനം നൽകുന്നില്ലെന്നുമാണ്. എന്നാൽ, വിവിധ വാർത്താറിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ഒട്ടേറെ മദ്രസകളുണ്ട്. കൃത്യമായ കണക്കില്ല. മാധ്യമറിപ്പോർട്ടുകൾ പ്രകാരം 2021 ജൂലായ് 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മദ്രസാ ക്ഷേമനിധിയുണ്ടെന്നും ഇതിൽ 23,809 മദ്രസാ അധ്യാപകർ അംഗങ്ങളാണെന്നുമാണ്. സർക്കാരെന്തിനാണ് ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നതെന്ന് കേരള ഹൈക്കോടതിയും ചോദിച്ചു. കേരളത്തിലെ ഒട്ടേറെ മദ്രസകളിൽ ലൈംഗികചൂഷണം നടക്കുന്നതായും വാർത്തകളുണ്ട്.വിവിധ ഏജൻസികളെ നിയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനം നടത്തിയത്.
റിപ്പോർട്ടിൽ മൂന്നു കാര്യങ്ങളാണുള്ളത്. മദ്രസബോർഡുകൾ നടത്തുന്ന മദ്രസകൾക്ക് സർക്കാർ സഹായം നൽകരുത്. മദ്രസകളിലെ എല്ലാ വിദ്യാർഥികളെയും വിദ്യാലയങ്ങളിൽ ചേർക്കണം. അവർക്ക് 14 വയസ്സാവുംവരെ ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞത് നാലുമണിക്കൂറെങ്കിലും നൽകണം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസാവകാശനിയമം എല്ലാ സംസ്ഥാനങ്ങളും പാലിക്കണം.
കേരളം യോഗങ്ങൾക്ക് വരില്ലെന്ന് ചെയർമാൻ പറഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല. പൊതുവിവരം പ്രകാരം അവിടെ മദ്രസകളുണ്ട്. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും എനിക്കറിയാം.
കേരളം നിത്യം നുണ പറയുന്നവരാണ്. ജനങ്ങളല്ല, സംസ്ഥാന സർക്കാർ. വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കിയിട്ടില്ല. ഒരു കമ്യൂണിസ്റ്റ് സംസ്ഥാനം, ക്ഷേമസംസ്ഥാനം സ്വകാര്യ വിദ്യാലയങ്ങളിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് വാതിൽ തുറക്കുന്നില്ല. പിണറായി വിജയൻ ഇതിൽ ലജ്ജിക്കണം. അടുത്തദിവസം വിദ്യാഭ്യാസമന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യം കേരളത്തോട് ചോദിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ആദ്യറിപ്പോർട്ട് 2021-ലാണ് പുറത്തിറക്കിയത്. ഇപ്പോഴത്തേത് അതിന്റെ തുടർച്ചയാണ്. വിവിധ സംസ്ഥാനങ്ങളിലെ മദ്രസകൾ സന്ദർശിച്ചും വിദ്യാർഥികളുമായും അധ്യാപകരുമായും സംസാരിച്ചുമാണിവ രൂപപ്പെടുത്തിയത്. മദ്രസ സന്ദർശിച്ചതിന് ചണ്ഡീഗഢിലും കർണാടകയിലും മേഘാലയ, മധ്യപ്രദേശ്, ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിലും ചെയർമാൻറെ പേരിൽ പോലീസ് കേസുണ്ട്.
രാജ്യത്തെ മദ്രസകളെല്ലാം അടച്ചുപൂട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മിഷൻ. ഇതിനെതിരെ പ്രതിപക്ഷ പാർട്ടി അംഗങ്ങളും വിവിധ സാമുദായിക സംഘടനകളും പ്രതികരണങ്ങളും നടത്തിവരികയാണ്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ മദ്രസ സംവിധാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ മദ്രസ വിദ്യാഭ്യാസ രീതി. കേരളത്തിൽ പന്ത്രണ്ടായിരത്തിലധികം മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമസ്തകേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കേരളജംഇയ്യത്തുൽ ഉലമ, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകൾക്ക് കീഴിലാണവ പ്രവർത്തിക്കുന്നത്. സ്കൂൾ -കോളേജ് വിദ്യാഭ്യാസത്തോടൊപ്പം മദ്രസ പഠനം നടത്തുന്നതല്ല ഉത്തരേന്ത്യയിലെ രീതി. അവിടെ മുഖ്യധാരാ വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് മദ്രസകളെയാണ്. നിർധനരായ മിക്ക സമുദായങ്ങളെയും കുടുംബങ്ങളുടെ ഏക ആശ്രയമാണ് മദ്രസകൾ. കേരളത്തിൽ നിരോധിത സംഘടനകൾ വരെ മദ്രസകൾ നടത്തുന്നുണ്ടെന്നാണ് പറയുന്നത്.
വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ അറബി പദമാണ് മദ്രസ. ഇസ്ലാം മതപ്രചാരണത്തിന്റെ ആദ്യനാളുകളിൽ, പള്ളികൾ കേന്ദ്രീകരിച്ചയിരുന്നു മതവിദ്യാഭ്യാസം നടന്നിരുന്നത്. എന്നാൽ പത്താം നൂറ്റാണ്ട് ആയപ്പോഴേക്കും മദ്രസകൾ ഇസ്ലാമിക ലോകത്ത് മതപരവും മതേതരവുമായ വിദ്യഭ്യാസ സ്ഥാപനങ്ങളായി രൂപാന്തരം സംഭവിച്ചിരുന്നു. ഇന്നത്തെ കിഴക്ക്- വടക്ക് ഇറാൻ, മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് മദ്രസകളുടെ ആദ്യകാല തെളിവുകൾ ലഭിച്ചത്. വലിയ മദ്രസകളിൽ വിദ്യാർഥികൾക്ക് താമസസൗകര്യങ്ങളും ഒരുക്കിയിരുന്നു.
2006ലെ വിദ്യാഭ്യാസ എൻറോൾമെൻറ് നിരക്കനുസരിച്ച്, കേവലം 9.39 മാത്രമായിരുന്നു മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്നത്
ചരിത്രപരമായി, ഇന്ത്യയിലെ മുസ്ലിം വിഭാഗം ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോൾ വിദ്യാഭ്യാസത്തിൽ പിന്നാക്കമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 14.2 ശതമാനം മുസ്ലിങ്ങളുണ്ട്. എന്നാൽ 2006ലെ വിദ്യാഭ്യാസ എൻറോൾമെൻറ് നിരക്കനുസരിച്ച്, കേവലം 9.39 മാത്രമായിരുന്നു മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്നത്. അതുതന്നെയാണ്, മദ്രസ വിദ്യാഭ്യാസത്തെ മുസ്‌ലിംകൾക്കിടയിൽ വ്യാപകമാകാനുണ്ടായ പ്രധാന ഘടകം. ഇന്ത്യയിലെ മദ്രസകളിൽ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാർഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
നേരത്തെ മതപഠനം മാത്രമായിരുന്നു മദ്രസകളിലെങ്കിൽ 21-ാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള മിക്ക മദ്രസ സ്കൂളുകളും അവരുടെ വിദ്യാർഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനുള്ള ശാസ്ത്രീയ പാഠ്യപദ്ധതികൾ സ്വീകരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിക്കുന്ന സിംഗപ്പൂരിലെ മദ്രസ സമ്പ്രദായം അതിന് ഉദാഹരണമാണ്.
ന്യൂനപക്ഷ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുടെ വെബ്‌സൈറ്റുകളും മറ്റ് റിപ്പോർട്ടുകളും പ്രകാരം രാജ്യത്ത് നിലവിൽ 38,000 മദ്രസകളാണുള്ളത്. അതിൽ ഏകദേശം 28,107 അംഗീകൃതവും 10,039 അംഗീകാരമില്ലാത്തവയുമാണ്. സംസ്ഥാന സർക്കാരിന്റെ ബോർഡുകൾക്ക് കീഴിലാണ് അംഗീകൃത മദ്രസകൾ പ്രവർത്തിക്കുന്നത്. അല്ലാത്തവ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ (ലഖ്‌നൗ), ദാറുൽ ഉലൂം ദിയോബന്ദ് തുടങ്ങിയ വലിയ കേന്ദ്രങ്ങൾ നിർദേശിക്കുന്ന പാഠ്യപദ്ധതിയും പിന്തുടരുന്നു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം മദ്രസകളുള്ളത്. ഏകദേശം 25000 മദ്രസകളിൽ 16500 എണ്ണം അംഗീകൃതമാണ്. കുറഞ്ഞത് 17 ലക്ഷം വിദ്യാർഥികളെങ്കിലും യുപിയിൽ മദ്രസ വിദ്യാഭ്യാസം തേടുന്നുണ്ട്.
ഇന്ത്യയിൽ മദ്രസകളിൽ രണ്ട് വിഭാഗങ്ങളുണ്ട് - പൊതു ചാരിറ്റിയായി പ്രവർത്തിക്കുന്ന 'മദ്രസ ദർസെ നിസാമി'യാണ് അതിലൊന്ന്. അവർ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി പിന്തുടരാൻ ബാധ്യസ്ഥരല്ല. മറ്റൊന്ന് സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസ ദർസെ അലിയ്യയുമാണ്.
2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ് ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർഥികളാണ്.
ഇന്ത്യയിൽ ഇരുപതിലധികം സംസ്ഥാനങ്ങളിൽ മദ്രസ ബോർഡുകൾ നിലവിലുണ്ട്. സംസ്ഥാന സർക്കാരുകളാണ് അത്തരം ബോർഡുകൾ നിയന്ത്രിക്കുന്നത്. അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെയെല്ലാം നിയമിക്കുന്നതും ഈ ബോർഡുകളാണ്. 2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ് ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർഥികളാണ്.
സംസ്ഥാന മദ്രസ ബോർഡുകൾക്ക് കീഴിലുള്ള മദ്രസകൾ സ്കൂൾ, ഹയര്‍സെക്കന്‍ഡറി വിദ്യാഭാസത്തിന് തത്തുല്യമാണ്. മദ്രസ വിദ്യാർഥികൾക്ക് മൗലവി (10-ാം ക്ലാസിന് തുല്യം), ആലിം (ക്ലാസ് 12-ന് തുല്യം), കാമിൽ (ബാച്ചിലേഴ്സ് ഡിഗ്രി), ഫാസിൽ (മാസ്റ്റേഴ്സ്) എന്നിങ്ങനെയുള്ള യോഗ്യതകളും ലഭിക്കും. നേരത്തെ സൂചിപ്പിച്ച സന്നദ്ധ സംഘടനകളുടെ കീഴിലുള്ള മദ്രസ ദർസെ നിസാമിയിലെ വിദ്യാഭ്യാസത്തിന്റെ മാധ്യമം അറബി, ഉറുദു, പേർഷ്യൻ എന്നിവയാണ്. അതേസമയം, മദ്രസ ദർസെ അലിയ്യകൾ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൻ്റെ (എൻസിഇആർടി) പാഠ്യപദ്ധതി ഉൾപ്പെടെയുള്ളവയാണ് പിന്തുടരുന്നത്. കണക്ക്, സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യോളജി എന്നിവ നിർബന്ധിത വിഷയങ്ങളാണ്. ഹിന്ദു- മുസ്ലിം മതഗ്രന്ഥങ്ങൾ പഠിക്കാനുള്ള ഓപ്ഷണൽ വിഷയവും മദ്രസകളിലുണ്ട്.
അംഗീകൃത മദ്രസകൾക്ക് സംസ്ഥാന സർക്കാരുകളാണ് ധനസഹായത്തിൽ ഭൂരിഭാഗം പങ്കും നൽകുന്നത്. കേന്ദ്രസർക്കാരിന്റെ പിന്തുണയും അവർക്ക് ലഭിക്കും. അതേസമയം കേരളത്തിലെ ചിത്രം വ്യത്യസ്തമായതിനാൽ മതസംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് ഇവിടെ മദ്രസകൾ പ്രവർത്തിക്കുന്നത്.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ ഇല്ലാതാക്കണമമെന്നും മദ്രസകള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ സഹായം മുടങ്ങുന്നതിനൊപ്പം മദ്രസകള്‍ അടച്ചുപൂട്ടുകകൂടി ചെയ്താല്‍ മുസ്ലീം സമുദായത്തിന്റെ മതപഠനം ഇല്ലാതാകും. ആഴ്ചകള്‍ക്ക് മുന്‍പ് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാര്‍ മദ്രസകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്.
മദ്രസകള്‍ക്കെതിരെ തീവ്രവാദം വളര്‍ത്തുന്നുന്നുണ്ടെന്നും രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു എന്നുമാണ് മന്ത്രിയുടെ ആരോപണം. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ശ്രീ വിദ്യാരണ്യ ആവാസ വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് അനാച്ഛാദനം ചെയ്യവെയാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
മദ്രസകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് എകെ 47 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് പണം ഉപയോഗിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചില മദ്രസകള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 100 രൂപ വരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്യുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ മദ്രസകളില്‍ എന്താണ് സംഭവിക്കുന്നത്? ലോകത്തിലെ പല മോശം ആളുകളേയും വളര്‍ത്തുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. എന്നിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് ഫണ്ട് നല്‍കുന്നു. പുതിയ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസ പരിപാടികളും വികസിപ്പിക്കുന്നതിന്റെ മറവിലാണ് മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ബാലാവകാശ കമ്മീഷനും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. രാജ്യത്തെ ചില മദ്രസകള്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യ വിരുദ്ധവും ഇസ്ലാം അനുകൂലവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി.
മദ്രസകള്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് അനുയോജ്യമല്ലെന്നും ഇത് വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതായും എന്‍സിപിസിആര്‍ പറഞ്ഞു. ദയൂബന്ദ് മദ്രസ വ്യാപിക്കുകയും തീവ്ര ഇസ്ലാം പഠിപ്പിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍. മദ്രസയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം സമഗ്രമല്ല. അതിനാല്‍ വിദ്യാഭ്യാസ അവകാശ നിയമം ഇവര്‍ ലംഘിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
ബാലാവകാശ കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചാൽ സംസ്ഥാനങ്ങൾ അവ നടപ്പിലാക്കേണ്ടി വരും. കാരണം സംസ്ഥാന സർക്കാരുകൾക്ക് തോന്നിയ മട്ടിൽ ആർക്കും ധന സഹായം നൽകാൻ കഴിയില്ല.
പി.വി. അൻവറിനെ പുറത്താക്കിയതിൽ കലിപ്പിലായ ന്യൂനപക്ഷങ്ങൾ പിണറായിക്ക് പണി കൊടുക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha























