കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം... പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...ജില്ലാ പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ ആരോപണം ശക്തം...

യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി വിമര്‍ശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്ത മനോവിഷമത്തില്‍ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു (55) ജീവനൊടുക്കിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട മലയാ ലപ്പുഴ സ്വദേശിയായ നവീന്‍ ബാബുവിനെ കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് ചൊവ്വാഴ്ച്ച രാവിലെ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ ആരോപണം ശക്തം. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നു സണ്ണി ജോസഫ് ആരോപിച്ചു. കണ്ണൂര്‍ കളക്ടറേറ്റില്‍ സ്വകാര്യ ചടങ്ങായാണ് അത് സംഘടിപ്പിച്ചത്. മാധ്യമങ്ങളെ പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എല്ലാ മുന്‍ നിര മാധ്യമങ്ങളും ആ പരിപാടിക്കെത്തി. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാസ് എന്‍ട്രി നടത്തി.
പിന്നെ പ്രസംഗവും.ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്.അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീര്‍ത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കില്‍ അത് അതിന്റെതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നത്. വിജിലന്‍സിന് പരാതിയും നല്‍കും. ഈ യോഗത്തില്‍ എഡിഎമ്മിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നാക്രമിക്കുമെന്ന സൂചന മാധ്യമങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലുകളും പത്രപ്രതിനിധികളും എല്ലാ ആ ചടങ്ങിനെത്തിയതെന്ന സംശയം സജീവമാണ്.
https://www.facebook.com/Malayalivartha























