വാള് കൊണ്ട് മാത്രമല്ല നാവ് കൊണ്ടും സിപിഎം ജീവനെടുക്കും; പി പി ദിവ്യയെ സൈബറിടം പൊളിച്ചടുക്കുന്നു

ജീവിതത്തില്‍ കുറച്ചെങ്കിലും സത്യസന്ധത കാണിക്കണം. എന്റെ മുന്‍പിലിരിക്കുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് ഷോ കാണിച്ച പപി ദിവ്യ പറഞ്ഞ വാക്കുകളാണിത്. നട്ടെല്ല് ഉണ്ടെങ്കില്‍ ദിവ്യ ഈ വാക്കുകള്‍ പിണറായി വിജയന്റെ മുഖത്ത് നോക്കി പറയണം. അല്ലാതെ ഒരു സാധുമനുഷ്യന്റെ തിരിച്ചൊന്നും ചെയ്യില്ല പ്രതികരിക്കില്ലെന്ന് ഉറപ്പുള്ളവന്റെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത്. സിപിഎം എന്ന ലേബല്‍ ഉണ്ടെങ്കില്‍ ഏത് ഞാഞ്ഞൂലുകള്‍ക്കും അഹങ്കരാവും ധിക്കാരവും ആണ്. ഏരേയും എന്തും പറയാം എന്നുള്ള ധാര്‍ഷ്ട്യം. മനുഷ്യനാകണമെന്ന് പാടിയാല്‍ അത് കുറച്ചെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണം.
വാള് കൊണ്ട് മാത്രമല്ല നാവ് കൊണ്ടും കൊലപ്പെടുത്താമെന്ന് സിപിഎം തെളിയിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് നവീന്‍ ബാബുവിന്റെ മരണത്തേയും കൂട്ടിവായിക്കുകയാണ് സോഷ്യല്‍മീഡിയ. ഇതിനൊപ്പമാണ് ദിവ്യയ്‌ക്കെതിരായ മറ്റ് കന്റുകള്‍. 'സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ലാ, ഒരുത്തനെ കൊലപ്പെടുത്തിയപ്പോള്‍ സമാധാനമായോ', ഇങ്ങനെ പോകുന്നു കമന്റുകള്‍. സൈബര്‍ സഖാക്കള്‍ പോലും ദിവ്യയെ അനുകൂലിച്ച് സജീവമാകുന്നില്ല.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും വിവാദ പെട്രോള്‍ പമ്പ് ഉടമയും തമ്മിലുള്ള ഇടപാട് അന്വേഷണ വിധേയമാക്കണം.
ചെങ്ങളായി പഞ്ചായത്തില പാര്‍ട്ടിക്കാരനും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമാണ് ഇയാള്‍. പാര്‍ട്ടി നോമിനിയായി
പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനായ ഇയാള്‍ പമ്പ് തുടങ്ങുന്നത് ആരുടെയെങ്കിലും ബിനാമിയായാണോ എന്നും അന്വേഷിക്കണം
പെട്രോള്‍ പമ്പിന് എന്‍ ഒ സി ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടത് അധികാര ദുര്‍വിനിയോഗമാണ് പാര്‍ട്ടിക്ക് താല്പര്യമുള്ള
ഈ പമ്പിന് എന്‍ ഒ സി വാങ്ങി നല്‍കാന്‍ ഇവര്‍ ഇടപെട്ടത് ദുരൂഹമാണ്. ഇനി എ ഡി എം കൈക്കൂലി ചോദിച്ചെങ്കില്‍ അത് തടയാന്‍ നിയമവഴിയാണ് നോക്കേണ്ടത്. പരാതിക്കാരന്‍ പറയുന്നതു പോലെ പണം നല്‍കിയെങ്കില്‍ അതും ക്രിമിനല്‍ കുറ്റമാണ്. അവിഹിതമായി നേടിയ
എന്‍ ഒ സി അടിയന്തിരമായും റദ്ദാക്കണം. ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് എന്‍ ഒ സി വിഷയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ
ഇടപെടലും എ ഡി എമ്മിന്റെ ആത്മഹത്യയും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.
ദിവ്യയ്ക്ക് എട്ടിന്റെ പണി വരുന്നുണ്ട്. ആത്മഹത്യചെയ്ത നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ദിവ്യ ആരോപിച്ചത്. എന്നാല്‍ നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മന്ത്രി കെ രാജന്റെ വെളിപ്പെടുത്തല്‍. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗര്‍ഭാഗ്യകരവുമായ സംഭവമാണുണ്ടായത്. മരണത്തില്‍ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറുടെ റിപ്പോര്‍ട്ട് വേഗതയില്‍ ലഭ്യമാക്കും. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭ്യമല്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവര്‍ത്തകര്‍ ഇടപെടലുകളില്‍ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തില്‍ കെ രാജന്‍ പറഞ്ഞു.
മാധ്യമങ്ങളെ പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എല്ലാ മുന്‍ നിര മാധ്യമങ്ങളും ആ പരിപാടിക്കെത്തി. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാസ് എന്‍ട്രി നടത്തി. പിന്നെ പ്രസംഗവും. ഈ യോഗത്തില്‍ എഡിഎമ്മിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നാക്രമിക്കുമെന്ന സൂചന മാധ്യമങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലുകളും പത്രപ്രതിനിധികളും എല്ലാ ആ ചടങ്ങിനെത്തിയതെന്ന സംശയം സജീവമാണ്. അതായത് അവിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്താന്‍ ഉദ്ദേശിച്ച 'സൂപ്പര്‍ ഷോ' നേരത്തെ തന്നെ മാധ്യമങ്ങള്‍ അറിഞ്ഞു.
ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആര്‍ക്കും തോന്നുകയുള്ളു. നവീന്‍ ബാബുവിനും തോന്നിയിട്ടുണ്ടാകാം. ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മരണകാരണം എന്ത് എന്ന് കണ്ടെത്തണം. സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്. പ്രതിഷേധാര്‍ഹമാണ്. വളരെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വില്ലേജ് ഓഫീസറായി തുടങ്ങി എഡിഎമ്മായി ഉയര്‍ന്ന വ്യക്തിയാണ് നവീന്‍ ബാബു. ഇടതു പശ്ചാത്തലമുള്ള കുടുംബമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസന്ധിയാലാക്കിയ പിവി അന്‍വര്‍ മാതൃകയില്‍ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തിലെ പുതിയ ചെന്താരകമാകുകയായിരുന്നു പിപി ദിവ്യയുടെ ലക്ഷ്യം.
ആന്തൂരിലെ സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ കണ്ണൂരില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. സിപിഎം അനുഭാവിയായ ആന്തൂര്‍ സാജനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് സിപിഎമ്മിലെ ചില കേന്ദ്രങ്ങളായിരുന്നു. അതിന് ശേഷം കരുതലോടെ സിപിഎം നേതാക്കള്‍ എല്ലാ മേഖലയിലും ഇടപെടല്‍ നടത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിരുന്നു. ഇതിന്റെ പരസ്യമായ ലംഘനമാണ് നടന്നത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള നവീന്‍ ബാബുവിന്റെ ആത്മഹത്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വീണ്ടും കേരളം നീങ്ങുമ്പോഴാണ് സംഭവിക്കുന്നത്. വയനാട്ടിലേയും ചേലക്കരയിലേയും പാലക്കാട്ടേയും ഉപതിരഞ്ഞെടുപ്പുകളില്‍ ഈ ആത്മഹത്യയേയും സിപിഎമ്മിന് പ്രതിരോധിക്കേണ്ടി വരും.
നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിധി വിട്ട നിലയിലായിരുന്നു അധിക്ഷേപം. അഴിമതിയുണ്ടെങ്കില്‍ അത് വിജിലന്‍സിനെ ബോധ്യപ്പെടുത്താമായിരുന്നു. അത് ചെയ്യാതെ പൊതുജന മധ്യത്തില്‍ കണ്ണൂരില്‍ നിന്നും സ്ഥലം മാറിയ എഡിഎമ്മിനെ പരിഹസിക്കുകയായിരുന്നു ദിവ്യ.
നവീന്‍ ബാബു കൈക്കൂലിക്കാരനല്ലെന്ന് അമ്മാവന്‍ പറഞ്ഞു. ' അഞ്ച് പൈസ ജീവിതത്തില്‍ ആരുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചിട്ടില്ല. പ്രമൊഷന് പിന്നാലെ കാസര്‍കോടാണ് പോസ്റ്റിംഗ് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കണ്ണൂരില്‍ എത്തിയത്. ഇലക്ഷന്‍ കഴിഞ്ഞ് മറ്റെല്ലാവര്‍ക്കും ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടും അവനെ വിട്ടില്ല. നല്ലൊരു ഓഫീസറാണെന്ന് പറഞ്ഞ് അവിടെ നിര്‍ത്തിയിരിക്കുകയായിരുന്നു. രണ്ടരക്കൊല്ലമായി അവന്‍ അവിടെയായിരുന്നു. വില്ലേജ് ഓഫീസറായി മുകളിലേക്ക് വന്നയാളാണ്. ഒരു സമ്മര്‍ദ്ദത്തിന് വഴങ്ങുന്നയാളല്ല. ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യമാമെങ്കില്‍ കൃത്യമായി ചെയ്ത് കൊടുക്കും. ജീവിതത്തില്‍ ഇതുവരെ അഴിമതി നടത്തിയിട്ടില്ല. ഇപ്പോള്‍ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത് വേറെയെന്തൊ കാര്യത്തിനാണ്. അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും'' അമ്മാവന്‍ പറഞ്ഞു. ട്രെയിനില്‍ വരുമെന്ന് ഇന്നലെ പറഞ്ഞത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയും കൊണ്ട് മോളും മക്കളും പോയതാണ്. വണ്ടിയില്‍ ഇല്ലെന്ന് മനസിലായതോടെ മോള് എന്നെ വിളിച്ചു. ഒടുവില്‍ കളക്ടര്‍ ഇടപെട്ട് പരിശോധിച്ചപ്പോഴാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ണൂര് തന്നെയാണെന്ന് മനസ്സിലായെന്നും അമ്മാവന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























