ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്. അജിത്ത്കുമാറിനെ മാറ്റി .... എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്. അജിത്ത്കുമാറിനെ മാറ്റി .... മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല നല്‍കിയത്.
അതേസമയം നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്ഡിനേറ്ററിന്റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പോലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പോലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്.
നിരവധി വിവാദങ്ങള്‍ക്ക് പിറകെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.
അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. ശബരിമല കോഡിനേറ്റര്‍ സ്ഥാനത്തു നിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡും ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha























