സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് കുത്തേറ്റു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് കുത്തേറ്റു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുന്നംകുളം ആര്‍ത്താറ്റ് സ്വദേശി സജീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴുത്തിലും വയറിലും കുത്തേറ്റ നിലയിലാണ് സജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ പരക്കാട് പാലേരി വീട്ടില്‍ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പരക്കാട് വെച്ചാണ് സംഭവം നടന്നത്.
സജീഷിന്റെ സഹോദരിയെ വിവാഹം കഴിപ്പിച്ചിരിക്കുന്ന ചേലക്കര പരക്കാടുള്ള വീട്ടില്‍ വന്നപ്പോഴാണ് അയല്‍വാസിയായ അജീഷുമായി വാക്കുതര്‍ക്കമുണ്ടായത്.
ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചതായും നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ തര്‍ക്കമുണ്ടാകുകയും സജീഷിന് കുത്തേല്‍ക്കുകയുമായിരുന്നു. അജീഷ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി അടുത്ത് തന്നെ മടങ്ങിപ്പോകാനുമുള്ള തയ്യാറെടുപ്പിലുമായിരുന്നു. ചേലക്കര പൊലീസ്, ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























