കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മാസാദ്യം ശമ്പളം നല്‍കുന്നത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി...

കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മാസാദ്യം ശമ്പളം നല്‍കുന്നത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി പുതുതായി നിരത്തിലിറക്കിയ എ.സി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്ലാഗ്ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത പ്രതിസന്ധി തരണം ചെയ്ത് കെ.എസ്.ആര്.ടി.സി പുരോഗതിയിലേക്ക് കുതിക്കുകയാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ജീവനക്കാര്‍ക്ക് സുരക്ഷയും ഏര്‍പ്പെടുത്തിയ അത്യാധുനിക ബസുകളാണ് പുറത്തിറക്കിയിട്ടുള്ളത്. കെ.എസ്.ആര്.ടി.സിയുടെ തനത് ഫണ്ടില്‍ നിന്നാണ് 10 പുതിയ ബസുകള്‍ വാങ്ങിയത്.
നല്ല രീതിയില്‍ പ്രതിസന്ധി നേരിട്ട സ്ഥാപനം മെച്ചപ്പെട്ടതാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താനായി കാര്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha























