അങ്കമാലി ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു...

അങ്കമാലി ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹില്‍സ് പാര്‍ക്ക്' ബാറിലായിരുന്നു സംഭവം. എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് ആഷിക്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha























