ശബരിമല ശാസ്താവിന് കാണിക്കയായി ഹ്യൂണ്ടായി ഐ 10 നിയോസ്...

ശബരിമല ശാസ്താവിന് കാണിക്കയായി ഹ്യൂണ്ടായി ഐ 10 നിയോസ്. കെശ്വിന്‍ ഹ്യൂണ്ടായ് ആണ് കാണിക്കയായി പുതിയ കാര്‍ സമര്‍പ്പിച്ചത്.
കാറിന്റെ താക്കോല്‍ എംഡി ഉദയ്കുമാര് റെഡ്ഡി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിന് കൈമാറി.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന്‍, സിഇഒ സഞ്ജുലാല്‍ രവീന്ദ്രന്, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്ന് ഋഷികേശ് വര്‍മയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ക്ഷേത്ര നടകള്‍ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകുന്നേരം 5ന് നടതുറക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കുന്നതാണ്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15-ന് ക്ഷേത്രനട വീണ്ടും തുറക്കുന്നതാണ്.
"
https://www.facebook.com/Malayalivartha























