ഇത്തവണത്തെ ആംനസ്റ്റി പദ്ധതിയില്‍ അരലക്ഷം രൂപയില്‍ താഴെയുള്ള നികുതി കുടിശികകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി

ഇത്തവണത്തെ ആംനസ്റ്റി പദ്ധതിയില്‍ അരലക്ഷം രൂപയില്‍ താഴെയുള്ള നികുതി കുടിശികകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍.
ചെറുകിട വ്യാപാരികള്‍ക്ക് ഇത് സഹായകരമാകും. 50,000 രൂപയില്‍ താഴെ കുടിശികയുള്ളവരുടെ ഫയലുകള്‍ തീര്‍പ്പാക്കി എഴുതിത്തള്ളും.
ജി.എസ്.ടിക്ക് മുമ്പുള്ള കുടിശികകളുമായി ബന്ധപ്പെട്ട് 1081 കേസുകളും ജി.എസ്.ടിയില്‍ 735 കേസുകളും നിലനില്‍ക്കുന്നുണ്ട്.
ഭക്ഷ്യവസ്തു സംബന്ധിച്ച നികുതി വര്‍ദ്ധിപ്പിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. ജി.എസ്.ടി പൂളില്‍ വരുന്ന പണം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ കിട്ടുന്നില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്ന രീതിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനക്കടത്ത് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുന്നതാണ്.
മാഹിയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വ്യാപകമായി ഇന്ധനം കടത്തുന്നുണ്ട്. നികുതിവെട്ടിച്ച് ഇന്ധനം കടത്തുന്നവര്‍ പലിശയും പിഴപ്പലിശയുമടക്കം അടയ്ക്കേണ്ടി വരുകയും ചെയ്യും.
https://www.facebook.com/Malayalivartha























