Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പി.പി.ദിവ്യക്ക് നോവാൻ കാരണമുണ്ട്... പ്രശോഭൻറെ ബന്ധു എ. കെ. ജി സെൻറർ സെക്രട്ടറി

16 OCTOBER 2024 01:13 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ  പരാതിക്കാരനായ ടിവി പ്രശാന്തൻ എ. കെ. ജി സെൻറർ ഓഫീസിലെ ഉന്നതന്റെ  അടുത്ത ബന്ധുവെന്ന് റിപ്പോർട്ട്.

.ഉന്നതൻറെ  സഹോദരൻ മന്ത്രി മുഹമ്മദ് റിയാസിൻറെ സ്റ്റാഫിൽ പ്രധാന  സ്ഥാനത്ത് ജോലി ചെയ്യുന്നയാളാണ്. പ്രശാന്തനെ  ഇറക്കി കളിച്ചത് സി.പി.എം. തന്നെയാണെന്ന് ഇതിൽ നിന്നും വ്യക്തമായി. ഏതായാലും എല്ലാവർക്കും നല്ലതു  മാത്രം പറയാനുള്ള നവീൻ ബാബുവിനെ കുറിച്ച് നടക്കുന്ന നട്ടാൽ കുരുക്കാത്ത നുണ പടക്കം മുഖ്യമന്ത്രിയുടെയും മരുമകൻ മുഹമ്മദ് റിയാസിൻറെയും ഓഫീസ് അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തം. സംഭവം  സി പി എമ്മിൽ ഇപ്പോഴും വിശ്വസിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരെ കൂടി പാർട്ടിക്ക് എതിരാക്കി.

 

 

 

പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീൻ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായി സം​രംഭകനായ ടി വി പ്രശാന്തൻ പ്രതികരിച്ചു.

പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു. ആറാം തീയതി വീട്ടിലേക്ക്  വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിർവാഹമില്ലാതെ കുറച്ചു പൈസ നൽകിയെന്നും പ്രശാന്തൻ പറയുന്നു. ഇക്കാര്യം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയോട് പറഞ്ഞതായും പ്രശാന്തൻ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് വാട്ട്സ് ആപ്പ് മുഖേന പരാതി അയച്ചെന്നും പ്രശാന്തൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വാട്ട്സ് ആപ്പ് അയക്കാനുള്ള ബന്ധം ടി.വി. പ്രശാന്തനുണ്ട്. 

 

 

സംഭവത്തെക്കുറിച്ച് പ്രശാന്തന്റെ വെളിപ്പെടുത്തലിങ്ങനെ. ''ഞാൻ 6 മാസമായിട്ട് എൻഒസിക്ക് വേണ്ടിയിട്ട് ഇവിടെ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം വെച്ച് എല്ലാ ആഴ്ചയും ഞാൻ എഡിഎമ്മിനെ കാണാൻ പോകുമായിരുന്നു. അപ്പോഴൊക്കെ ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കും. 3 മാസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, സാറിനത് തരാൻ പറ്റില്ലെങ്കിൽ സാറത് ക്യാൻസൽ ചെയ്തോളൂ. അല്ലെങ്കിൽ തരാൻ പറ്റില്ലെന്ന് എഴുതിക്കോളൂ. ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. അപ്പോഴും പറഞ്ഞത് ഞാനിത് പഠിക്കട്ടെ, നോക്കട്ടെ എന്നാണ്. കഴിഞ്ഞ 5ാം തീയതി വൈകുന്നേരം ഞാനവിടെ പോയ സമയത്ത് എന്റെ ഫോൺ നമ്പർ ചോദിച്ചു. വാങ്ങി, ഞാൻ വിളിക്കാം എന്ന് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് എന്നെ വിളിച്ചിട്ട് പറഞ്ഞു. കണ്ണൂരേക്ക് വരണമെന്ന്. കൃഷ്ണമേനോൻ കോളേജിന്റെ അടുത്തേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. അവിടെയെത്തി ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ റോഡിലേക്ക് വരാന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി വീട്ടിലേക്ക് പോയി. വീട്ടിൽവെച്ച് എന്നോട് ഒരു ലക്ഷം രൂപ തന്നാൽ മാത്രമേ ഇത് കിട്ടുകയുള്ളൂ എന്നും ഇല്ലെങ്കിൽ ഇത് എന്നെന്നേയ്ക്കുമായി ക്യാൻസലാകും എന്നും പറഞ്ഞു. അത് ചെയ്തിട്ടേ ഞാൻ പോകുകയുള്ളൂ എന്നും പറഞ്ഞു. എനിക്ക് വേറെ നിർവാഹമില്ലാത്തത് കൊണ്ട് ഞാൻ എവിടുന്നൊക്കെയോ പൈസ അഡ്ജസ്റ്റ് ചെയ്തു. ക്യാഷ് ആയിട്ടേ വാങ്ങുകയുള്ളൂ എന്നും പറഞ്ഞു. ജിപേയോ ബാങ്ക് ട്രാൻസ്ഫറോ പറ്റില്ലെന്നും പറഞ്ഞു. പൈസ അഡ്ജസ്റ്റ് ചെയ്ത് കുറച്ചു പൈസ കൊടുത്തു. അതിന് ശേഷം അ​ദ്ദേഹം പറഞ്ഞു, ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വന്നോളൂ, റെഡിയാക്കി വെക്കാം. ചൊവ്വാഴ്ച തന്നെ എനിക്ക് എൻഒസി കിട്ടി. ഞാനിതിനെക്കുറിച്ച് പിപി ദിവ്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ദിവ്യയോട് പറഞ്ഞു, എൻഒസി തന്നു, പക്ഷേ അതിനൊപ്പം കാഷ് തന്നില്ലെങ്കിൽ നടക്കില്ലെന്ന് പറഞ്ഞു. കാശ് വാങ്ങിയെന്ന് പറഞ്ഞു. ദിവ്യ എന്നോട് മുഖ്യമന്ത്രിക്ക് കംപ്ലെയിന്റ് കൊടുക്കാൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി എഴുതി വാട്ട്സ്ആപ്പ് ചെയ്യുകയാണ് ചെയ്തത്.'' ടി വി പ്രശാന്തൻ പ്രതികരിച്ചു. പരാതിക്കാരനായ ടി വി പ്രശാന്തൻ സിപിഎം പാർട്ടി അം​ഗമാണ്. എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവാണെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അം​ഗം പി വി ​ഗോപിനാഥനും ബന്ധുവാണ്. 

 

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ  പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്നലെ  പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്നലെ  രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

കണ്ണൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റേത് സിപിഎം കുടുംബമാണ്.  നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നവീൻ കാസർകോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങൾക്കു മുൻപ് കണ്ണൂരിലെത്തിയത്. പത്തനംതിട്ടയിലേക്ക് അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചു. നവീന്റെ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധിക്ഷേപിച്ച് സംസാരിച്ച വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.



നവീൻ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കൾ പറഞ്ഞു. പാർട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു.

 

അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നവീൻ ബാബു സർവീസിന്റെ തുടക്കത്തിൽ എൻജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്.

 

ബന്ധുക്കളിൽ‍ പലരും സിപിഎം അനുകൂല സർവീസ് സംഘടനകളിൽ അംഗമാണ്. ഭാര്യയുടേതും പാർട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പി.പി.ദിവ്യ തെറ്റു ചെയ്തെങ്കിൽ നടപടിയെടുക്കണമെന്നും പാർട്ടിക്കു പരാതി നൽകുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹൻ പറഞ്ഞു. നടപടിയില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ പറയുന്നു. വിളിക്കാത്ത ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നു ചെല്ലുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.പമ്പ്  ഉടമയുടെ  സി പി എം ബന്ധം തന്നെയാണ് കാരണം.

 

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. നാട്ടിൽ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. നവീൻ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും രാഷ്ട്രീയക്കാർ കുടുക്കിയതായിരിക്കുമെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളില്ലാത്തതിനാലാകും പെട്രോൾ പമ്പിന് അനുമതി നൽകാത്തതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. കൂടുതൽ സമയവും പത്തനംതിട്ടയിലാണ് നവീൻ ജോലി ചെയ്തതെന്നും ശത്രുകൾപോലും കൈക്കൂലിക്കാരനാണെന്ന് പറയില്ലെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു.

കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തിരുന്നു. . കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഇതിന് ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം മാറിയില്ലെന്നാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. ഭക്ഷണ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി. കത്ത് ഉണ്ടായിരുന്നെങ്കിൽ തന്നെ ഭരിക്കുന്ന സർക്കാരിന് അത് മാറ്റാൻ നിമിഷങ്ങൾ മതി. 

എഡിഎമ്മിൻറെ  മരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പിപി ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും. 

നവീൻ ബാബുവിൻ്റെ മരണം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കൃത്യമായ അന്വേഷത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ച ആളാണ് നവീൻ ബാബുവെന്നും ഫേസ്ബുക്ക് കുറുപ്പിൽ സിപിഎം നേതാവ് പറഞ്ഞു  

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു . നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൌർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൌരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിന് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ കെ രാജൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ട കളക്ടർ ആയിരുന്ന ഡോ. ദിവ്യ എസ്. അയ്യർ നവിൻ ബാബുവിനെ കുറിച്ച് വികാരനിർഭരമായ ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ എഴുതി.ഒരു സിപിഎം സഖാവിനോട്  പാർട്ടിക്ക് കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെടുന്നു.

 സി. പി എമ്മിൽ ഉന്നതസ്വാധീനമുളളവരാണ് പരാതിക്കാരൻറെ പിന്നിലുള്ളത്. അപ്പോൾ സ്വഭാവികമായും ഉദ്യോഗസ്ഥർക്ക് മരണം തന്നെയാണ് വിധി  .മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനുമൊക്കെ ഇവരുമായി അടുത്ത ബന്ധമുണ്ട്.   സംഭവം നടന്ന്  മണിക്കൂറുകൾക്ക് ശേഷവും മുഖ്യമന്ത്രി പ്രതികരിക്കാത്തതിൻറെ കാരണവും ഇതു തന്നെയാണ്.   റവന്യു വകുപ്പിൽ പൊതുവേ അഴിമതിക്കാരുടെ എണ്ണം കൂടുതലാണ്. എന്നാൽ  നവീൻ അത്തരക്കാരനല്ല.അതാണ് ആത്മഹതൃക്കുള്ള കാരണം.  ഇതോടെ പാർട്ടിക്കാർ പോലും പാർട്ടിക്ക് എതിരായി മാറിക്കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഒരു കുലുക്കവുമില്ല. 

എ. കെ. ജി. സെൻറർ ഓഫീസ് സെകട്ടറിയുടെ സ്വാധീനം വിവരണാതീതമാണ്. ഏത് മന്ത്രിയെയും നിലയ്ക്ക് നിർക്കാനുള്ള അധികാരം ഈ സഖാവിനുണ്ട്. പി.പി. ദിവ്യയുടെ രാഷ്ട്രീയ മോഹങ്ങൾ ചിറകുവിടർത്തി പറക്കണമെങ്കിൽ ഇതു പോലുള്ളവർ കൂടിയേ  തീരൂ.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (6 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (7 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (7 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (7 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (7 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (8 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (8 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (11 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (11 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (11 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (12 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

Malayali Vartha Recommends