Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വയനാട്ടില്‍ പ്രിയങ്കയ്ക്ക് 5 ലക്ഷം ഭൂരിപക്ഷം ശോഭയെ ഇറക്കാന്‍ ബിജെപി നീക്കം

16 OCTOBER 2024 03:35 PM IST
മലയാളി വാര്‍ത്ത

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും. എതിരാളി ആരാണെങ്കിലും പ്രിയങ്കാ ഗാന്ധിക്ക് അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊടുക്കാനാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറങ്ങുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെ നേതാക്കളെ വയനാട്ടില്‍ പ്രചാരണത്തിനിറക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനാണ് കോണ്‍ഗ്രസ് ഒന്നടങ്കം ഗ്രൂപ്പ് പോരില്ലാതെ വയനാട് ചുരം കയറുന്നത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലേതു പോലെ പിണറായി വിരുദ്ധ, ഭരവിരുദ്ധ തരംഗം വയനാട്ടില്‍ ആഞ്ഞടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മാത്രവുമല്ല കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയും സിപിഎമ്മിനും സര്‍ക്കാരിനും കടുത്ത തിരിച്ചടിയായി മാറിയിരിക്കുന്നു. വയനാട്ടില്‍ ബിജെപിക്ക് ഒന്നു നേടാനാവില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ തോല്‍വിയോടെ വ്യക്തമായി.
നിലമ്പൂര്‍ ഫാക്ടര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്നതും തീര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച പി.വി.അന്‍വറിന്റെ മണ്ഡലമായ നിലമ്പൂര്‍ ഉള്‍പ്പെടെ വയനാട്ടിലാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ സ്വാധീനം വയനാട്ടില്‍ പ്രതിഫലിക്കിമെന്നതും എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.

 


വയനാട്ടില്‍ ആദ്യമായി മത്സരത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ നാലേകാല്‍ ലക്ഷത്തില്‍ പരവും 2024 ല്‍ മൂന്നര ലക്ഷത്തിന്റെയും വോട്ടിന്റേയും ഭൂരിപക്ഷമാണ് ലഭിച്ചത്. അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രിയങ്ക ലോക്‌സഭയിലെത്തി അമിത് ഷായ്ക്ക് മുന്നില്‍ കൊടുങ്കാറ്റായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മാത്രവമല്ല സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു.
ഇന്ത്യ ഭരിക്കാന്‍ അടുത്ത ഇന്ദിര വരുന്നു എന്നതായിരിക്കും വയനാട്ടില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യം. പ്രിയങ്കയെ എതിര്‍ക്കാന്‍ ശക്തരായ എതിരാളി സിപിഐയില്‍ നിലവിലില്ല. ആനി രാജ ഇനി മത്സരിക്കാന്‍ വരുന്നുമില്ല. ബിജെപി നാടകീയമായി ശോഭാ സുരേന്ദ്രനെ വയനാട്ടില്‍ ഇറക്കി പ്രിയങ്കയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തിലേക്ക് കുറയ്ക്കാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ശോഭ പാലക്കാട് അസംബ്‌ളി സീറ്റാണ് മോഹിക്കുന്നതെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശോഭയെ വെട്ടുമെന്നാണ് സംസാരം. മാത്രവുമല്ല ശോഭ എംഎല്‍എയാല്‍ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ അപ്രസക്തനായി മാറുകയും ചെയ്യും.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും മത്സരിച്ച് വിജയിച്ചതോടെയാണ് റായ്ബറേലി നിലനിര്‍ത്താന്‍ രാഹുല്‍ വയനാട് സീറ്റ് ഒഴിഞ്ഞത്. വയനാട് നിലനിര്‍ത്തണമെന്ന് രാഹുല്‍ ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ താത്പര്യം കണക്കിലെടുത്ത് റായ്ബറേലി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ബിസിനസുകാരനായ റോബര്‍ട്ട് വധേരയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ബിജെപി അടുത്ത ഇലക്ഷനില്‍ തുരുപ്പുചീട്ടായി കൊണ്ടുവന്നേക്കാം.

 


രാഹുലിന് പകരം വയനാട്ടില്‍ ആര് എന്ന ചോദ്യത്തിന് പെട്ടെന്ന് തന്നെ ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസിന് സാധിച്ചതും നേട്ടമായി.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാവുക മാത്രമല്ല ഉത്തര്‍പ്രദേശിന്റെ ചുമതലയയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇതുവരെ കടന്ന് വരാന്‍ പ്രിയങ്ക ഗാന്ധി തയ്യാറായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നെങ്കിലും പ്രിയങ്ക അതില്‍ താല്‍പര്യം കാണിച്ചിരുന്നില്ല.
സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പ്രിയങ്ക വഴങ്ങിയില്ല.
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചത് രാഷ്ട്രീയ എതിരാളികള്‍ നേരത്തെ വലിയ പ്രചരണം വിഷയമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി വരുന്നതോടെ ഈ ആക്ഷേപത്തിന്റെ മുനയൊടിയുമെന്ന് വിലയിരുത്തി കൊണ്ട് കൂടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.
ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുന്നതോടെ എല്ലാ കണ്ണുകളും വീണ്ടും വയനാട്ടിലേക്ക് തിരിയുകയാണ്. പ്രിയങ്കയ്ക്ക് എതിരെ കടുത്ത മത്സരം കാഴ്ചവയ്‌ക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതിനാല്‍ ഏറ്റവും കരുത്തനായ സ്ഥാനാര്‍ഥിയെ ആയിരിക്കും മത്സരിപ്പിക്കുക.
വയനാട് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കാന്‍ നേരിട്ട് എത്തിയത്.
ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ശോഭയ്ക്ക് പാലക്കാട് മത്സരിക്കാനാണ് താല്‍പര്യം. പാലക്കാടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ശോഭ. വയനാട്ടില്‍ കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്ക് രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു സഹായവും നല്‍കാന്‍ കേന്ദ്രം തയാറാകാത്തതിനെ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ അപലപിച്ചിരുന്നു. ദുരിതാശ്വാസത്തില്‍ ഇരകളായവര്‍ക്ക് സഹായം നല്‍കുന്നതിലെ പാളിച്ചയും പതിനഞ്ച് ദിവസം കൊണ്ട് തിരച്ചില്‍ അവസാനിപ്പിച്ചതും വലിയ പ്രതിഷേധത്തിനാണ് വഴിതുറന്നത്. 49 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (6 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (7 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (7 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (7 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (7 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (8 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (8 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (11 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (11 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (11 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (12 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

Malayali Vartha Recommends