രഹന ഫാത്തിമയെ മലകയറ്റിയ എസ് ശ്രീജിത്തിനെ ശബരിമല ചുതലയേല്‍പ്പിച്ച് പിണറായി പ്ലാനിടുന്നത് എന്ത്

ശബരിമലയില്‍ അടുത്ത അടിക്കുള്ള വെടിപൊട്ടിച്ച് പിണറായി സര്‍ക്കാര്‍. എംആര്‍ അജിത് കുമാറിന് നേരെ വിവാദം കത്തിയതോടെ എല്ലായിടത്ത് നിന്നും മാറ്റി നിര്‍ത്താന്‍ പിണറായി ഉത്തരവിട്ടു. ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും അജിത് കുമാര്‍ തെറിച്ചു. പകരം നിയമിച്ചിരിക്കുന്ന ആളാണ് പുതിയ വിവാദം. എഡിജിപി എസ് ശ്രീജിത്താണ് പുതിയ കോര്‍ഡിനേറ്റര്‍. രഹന് ഫാത്തിമ ഉള്‍പ്പെട്ട ആക്ടിവിസ്റ്റുകലെ മല കയറ്റാന്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നിന്ന് ശ്രീജിത്താണ്. ശബരിമലയില്‍ പിണറായിക്കൂട്ടര്‍ ചട്ടുകമാക്കിയ ഉദ്യോഗസ്ഥനെ തന്നെ ക്രമസമാധാന ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത് കരുതിക്കൂട്ടി തന്നെയോ എന്ന ആരോപണമാണ് ഉയരുന്നത്. രഹ്ന ഫാത്തിമയെ മലകയറ്റാന്‍ മുന്നില്‍ നിന്ന ഇതേ ശ്രീജിത്ത് പിന്നീട് ശ്രീകോവിലിന് മുന്നില്‍ നിന്ന് കൈകൂപ്പി തൊഴുത് കരയുന്നതിന്റെയും വീഡിയോ വൈറലായതാണ്.
ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കുള്ളത്. ശ്രീജിത്ത് മുമ്പും ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. ശബരിമലയില്‍ തന്റെ ശിങ്കിടികളെയേ പിണറായി ചതുമതലയേല്‍പ്പിക്കൂവെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഇദ്ദേഹത്തെ ചുതലയേല്‍പ്പിച്ച നടപടിയെ ചോദ്യം ചെയ്ത് ഹൈന്ദവ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിട്ടുണ്ട്. പഴയത് ആവര്‍ത്തിക്കാനോ എന്നാണ് ചോദ്യം ശക്തമാകുന്നത്. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുമ്പോള്‍ ഹൈന്ദവരെ ചൊടിപ്പിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. വയനാട്,ചേലക്കര,പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ ഉണ്ട്. സിപിഎമ്മിന് കുരുക്കായി ഇപ്പോള്‍ തന്നെ നിരവധി വിഷയങ്ങളുണ്ട്. അതിന്റെ കൂടെ പി പി ദിവ്യ ഉണ്ടാക്കിവെച്ച എട്ടിന്റെ പണി. ഏറ്റവും ഒടുവില്‍ ശ്രീജിത്തിനെ ശബരിമലയില്‍ നിയോഗിച്ചതും ജനം എതിര്‍ക്കും. അങ്ങനെ കൈവെക്കുന്നിടത്തെല്ലാം പൊള്ളി നില്‍ക്കുകയാണ് സര്‍ക്കാരിന്.
പിണറായി വന്ന് വന്ന് ബോധമില്ലേയെന്ന് സിപിഎം നേതാക്കള്‍ തന്നെ ചോദ്യം ഉയര്‍ത്തുന്നത്. ശ്രീജിത്തിനെ ശബരിമലയില്‍ നിയോഗിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടിയിലെ ഒരു കൂട്ടര്‍ വ്യക്തമാക്കുന്നു. ഹൈന്ദവ വോട്ടുകല്‍ ചോര്‍ന്നു നില്‍ക്കുകയാണ് സിപിഎമ്മിന്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഈഴവ വോട്ടുകള്‍ മറിഞ്ഞത് ബിജെപിക്ക്. ശബരിമലയില്‍ ശ്രീജിത്തിനെ നിയോഗിച്ചത് ഉയര്‍ത്തി ബിജെപി കളത്തില്‍ ഇറങ്ങിയാല്‍ അതിനൊപ്പം നില്‍ക്കും ഹൈന്ദവ സംഘടനകള്‍. സിപിഎമ്മിന് ഇത് എട്ടിന്റെ പണിയാണെന്ന് കരഞ്ഞുവിളിച്ച് എംവി ഗോവിന്ദന്‍. പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലെന്ന് പറഞ്ഞത് പോലെയാണിത്. അജിത് കുമാറിനെ മാറ്റിയില്ലെങ്കില്‍ പിണറായിക്ക് ആര്‍എസ്എസ് പ്രേമമെന്ന് പരിഹസിക്കും ജനം. അതുപേടിച്ച് അജിത് കുമാറിനെ മാറ്റി ശ്രീജിത്തിനെ വെച്ചത്. ഇത് അതിലും വലിയ ഗുലുമാല്.
മുന്‍പും ശബരിമലയില്‍ നിന്നിട്ടുള്ള പരിചയത്തിന്റെ പുറത്താണ് സര്‍ക്കാര്‍ ശ്രീജിത്തിനെ തന്നെ നിയോഗിച്ചത്. ശ്രീജിത്ത് ഉള്‍പ്പെടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും അയ്യപ്പ ഭക്തരുടെ കണ്ണിലെ കരടാണ്. അന്ന് ഭക്തരെ വെല്ലുവിളിക്കുന്ന സമീപനമായിരുന്നല്ലോ ശബരിമലയില്‍ അരങ്ങേറിയത്. കേരളം അതൊന്നും ഇന്നും മറന്നിട്ടില്ല. ആന്ധ്ര സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശി രഹ്‌ന ഫാത്തിമ എന്നിവരെ ശബരിമലയില്‍ കയറ്റാന്‍ പോലീസ് തുനിഞ്ഞിറങ്ങിയത്. ഐ.ജി എസ്. ശ്രീജിത്ത്, എസ്.പി ദേവേഷ് കുമാര്‍ ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന സായുധ പൊലീസിന്റെ സംരക്ഷണയിലാണ് കവിതയും രഹ്‌നയും മല കയറാന്‍ ആരംഭിച്ചത്. എന്നാല്‍ വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികള്‍ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ശരണംവിളിയുമായി പ്രതിഷേധിക്കുകയായിരുന്നു. ഹെല്‍മെറ്റ്, ഷീല്‍ഡ്, ലാത്തി തുടങ്ങി സര്‍വസന്നാഹങ്ങളുമായാണ് പമ്പയില്‍ നിന്നെത്തിയ പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത്. ഒപ്പം ശബരിമലയിലുള്ള മുന്നൂറോളം പൊലീസുകാരും സജ്ജരായിരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായതോടെ പൊലീസ് യുവതികളെ ഫോറസ്റ്റ് ഐ.ബിയേക്ക് മാറ്റുകയായിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഐ.ജി ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് ശ്രമത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ 12.30ഓടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.
കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് മര്‍ദ്ദിച്ചു കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയല്‍, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒപ്പം മലകയറിയ കവിതയുടെ പേര് പുറത്തുവിട്ട പൊലീസ് രഹനയുടെ പേര് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. കവിതയ്‌ക്കൊപ്പം മറ്റൊരു യുവതി എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ആക്ടിവിസ്റ്റുകലെ മലകയറ്റാന്‍ സിപിഎമ്മിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. ഇതില്‍ ബലിയാടായത് പോലീസുകാരാണ്. നാട്ടില്‍ നിയമ വ്യവസ്ഥ തകരാനും വര്‍ഗ്ഗീയ കലാപം ഉണ്ടാകാനും അടക്കം കാരണമായേക്കാവുന്ന ഗുരുതരമായ പിഴവ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ക്രമസമാധാനം തകരുമെന്ന് ചൂണ്ടിക്കാട്ടി രഹന ഫാത്തിമയ്ക്ക് ശബരിമല പ്രവേശനം നിഷേധിക്കാന്‍ എന്തു കൊണ്ടു സര്‍ക്കാരിന് സാധിച്ചില്ല. ഇതിനു ശേഷം മലകയറാന്‍ വന്ന ക്രൈസ്ത്രവ സ്ത്രീയോട് സംരക്ഷണം നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞ പൊലീസിന് രഹനയുടെ കാര്യത്തില്‍ എന്തുകൊണ്ട് നാവ് പൊങ്ങിയില്ല എന്ന വിമര്‍ശനത്തിനു മുന്നില്‍ പൊലീസിനും പതറി. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിടിവാശിയായിരുന്നു സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്നുള്ളത്. അതിന് പിണറായി ഉപയോഗിച്ച ചട്ടുകം മാത്രമായിരുന്നു ശ്രീജിത്ത്.
https://www.facebook.com/Malayalivartha























