തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു... ശബരിമലയിലേയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു... ശബരിമലയിലേയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും.
ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അജികുമാര്‍, ജി. സുന്ദരേശന്, സ്പെഷല്‍ കമീഷനറും ജില്ലാ ജഡ്ജിയുമായ ആര്. ജയകൃഷണന് എന്നിവരുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ്.
പന്തളം കൊട്ടാരത്തില്‍ നിന്നുള്ള ഋഷികേശ് വര്‍മ്മ സന്നിധാനത്തും എം. വൈഷ്ണവി മാളികപ്പുറത്തും നറുക്കെടുക്കും. അയ്യപ്പ സന്നിധിയിലേക്ക് 25 പേരും, മാളികപ്പുറത്തേക്ക് 15 പേരുമാണ് പ്രാഥമിക പട്ടികയില്‍ ഉളളത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് നട അടക്കുന്നതാണ്.
https://www.facebook.com/Malayalivartha























