സംസ്ഥാനം സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി....

സംസ്ഥാനം സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് കേരളം തീരദേശ പരിപാലന പ്ലാന്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ 66 പഞ്ചായത്തുകളിലെ തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് നിയന്ത്രണമുണ്ടായിരുന്നത്.
കേന്ദ്ര അനുമതി ലഭിച്ചതോടെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. കേന്ദ്രസര്‍ക്കാറിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുന്നതോടെ 300 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് നിര്‍മ്മാണാനുമതി നേടാന്‍ കഴിയും.
തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഈ ഇളവുകള്‍ ലഭിക്കുന്നതിനായി മൂന്നംഗ വിദഗ്ധ സമിതിയെ സംസ്ഥാനം നിയോഗിച്ചിട്ടുണ്ടായിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























