എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം.... നെടുംകണ്ടത്തിനു സമീപം പാറത്തോട്ടില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍....

നെടുംകണ്ടത്തിനു സമീപം പാറത്തോട്ടില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുണ്‍ സായി എന്നിവരെ ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം നടന്നത്. രാത്രിയില്‍ കൗണ്ടറില്‍ എത്തിയ രാം സായിയും ദരുണ്‍ സായിയും ആദ്യം എടിഎമ്മില്‍ നിന്ന് പണമെടുത്തു. പുറത്ത് ഇറങ്ങിയ ശേഷം മുഖം മറച്ചു തിരികെ എത്തി എടിഎം തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ എടിഎം പൂര്‍ണ്ണമായും തകര്‍ത്ത് പണം എടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് കൗണ്ടറിന് ഉള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് മേഖലയിലെ ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. രാം സായി പാറത്തോട്ടിലെ ഏലക്കാ സ്‌റ്റോറിലും ദരുണ്‍ സായി ഉടുമ്പന്‍ചോല ചെമ്മണ്ണാറിലെ ഏലത്തോട്ടത്തിലുമാണ് ജോലി ചെയ്ത് വന്നിരുന്നത്. മോഷണ ശ്രമത്തിന് ശേഷം പ്രതികളിലൊരാള്‍ നാട് വിടാനായി ശ്രമിയ്ക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. രാം സായി വര്‍ഷങ്ങളായി പാറത്തോട്ടിലെ ഏലക്ക സ്‌റ്റോറിലാണ് ജോലി ചെയ്യുന്നത്.
മൂന്ന് ആഴ്ച മുമ്പാണ് ദരുണ്‍ ജോലിക്കായി ചെമ്മണ്ണാറില്‍ എത്തിയത്. മധ്യപ്രദേശില്‍ രണ്ടു പേരും അയല്‍ വാസികളാണ്. ദരുണ്‍ സായി മധ്യപ്രദേശില്‍ മോഷണ കേസില്‍ പ്രതിയാണ്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha























