വാക്കേറ്റം കയ്യാങ്കളിയായി.... എറണാകുളം അങ്കമാലിയില്‍ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസ്... എട്ട് പേര് കസ്റ്റഡിയില്‍...

വാക്കേറ്റം കയ്യാങ്കളിയായി.... എറണാകുളം അങ്കമാലിയില്‍ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ എട്ട് പേര് കസ്റ്റഡിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
അങ്കമാലിയിലെ ഹില്‍സ് പാര്‍ക്ക് ബാറില്‍ വെച്ചാണ് ആഷിക് മനോഹരനും പ്രതികളും ഏറ്റുമുട്ടിയത്. വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. കരുതിക്കൂട്ടിയെത്തിയ എട്ടംഗ സംഘം ബിയര്‍ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച് ആഷിക്കിനെ കുത്തി. ആശുപത്രിയെത്തിച്ചെങ്കിലും ആഷികിന്റെ ജീവന് നഷ്ടപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ആഷിക് മനോഹരന്.
അങ്കമാലി പൊലീസും ഫോറന്‍സിക് സംഘവും ബാറില്‍ പരിശോധന നടത്തി. പ്രതികളും ആഷിക്കും മുന്‍പും പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനത്തിലുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha























