ശബരിമല തീര്‍ഥാടകര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാജീവനക്കാര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ അപകട ഇന്‍ഷുറന്‍സ്...

ശബരിമല തീര്‍ഥാടകര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാജീവനക്കാര്‍ക്കും ദേവസ്വംബോര്‍ഡിന്റെ അപകട ഇന്‍ഷുറന്‍സ്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ അഞ്ചുലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും.
പരിക്കേറ്റവര്‍ക്ക് ചികിത്സച്ചെലവ് നല്കുന്നതില് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഒരുവര്‍ഷത്തെ കാലാവധിയിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതിനുള്ള പ്രീമിയം തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഹിക്കും.
ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കു പുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. ശബരിമലയില്‍ ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാര്‍ക്കും ഇതേ ജില്ലകളിലുണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യമുള്ളത്.
https://www.facebook.com/Malayalivartha























