ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ഇറങ്ങിയ രണ്ടാമത്തെ താരമെന്ന നേട്ടം കൈവരിച്ച് കോഹ്ലി

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ഇറങ്ങിയ രണ്ടാമത്തെ താരമെന്ന നേട്ടം കൈവരിച്ച് കോഹ്ലി .ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പൂജ്യനായി മടങ്ങിയെങ്കിലും സൂപ്പര്‍ താരം വിരാട് കോഹ്ലിയെ തേടിയെത്തി മറ്റൊരു അതുല്യ റെക്കോഡ്.
ഇന്ത്യന്‍ ജഴ്സിയില്‍ 536ാമത്തെ മത്സരത്തിനിറങ്ങിയ കോഹ്ലി മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെയാണ് മറികടന്നത്. 2004 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ 535 മത്സരങ്ങളാണ് ധോണി രാജ്യത്തിനായി കളിച്ചത്.
1989 മുതല്‍ 2013 വരെ 664 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഇതിഹാസ താരം സചിന് തെണ്ടുല്‍കറുടെ പേരിലാണ് റെക്കോഡ്. ഇക്കാര്യത്തില്‍ ലോക റെക്കോഡും സചിന്റെ പേരിലാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (486), രവീന്ദ്ര ജദേജ (346) എന്നിവരാണ് കോഹ്ലിക്ക് പിന്നിലുള്ളത്.
"
https://www.facebook.com/Malayalivartha























