കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി....

കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറഭാഗം പൂന്തോട്ടത്തില്‍ സോമനാഥന് നായര്‍ (84), ഭാര്യ സരസമ്മ (55), മകന് ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
സോമനാഥന് നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങള്‍ ഡൈനിങ് ഹാളില്‍ നിലത്ത് ചോരവാര്‍ന്ന നിലയിലായിരുന്നു. അടുത്ത മുറിയില്‍ മകന് തൂങ്ങി നില്‍ക്കുന്നതുമാണ് കണ്ടത്.
മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയം.റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥന്. മകന് ശ്യാംനാഥ് സിവില്‍ സപ്ലൈസ് ജീവനക്കാരനുമാണ്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























