ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...

ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...എടത്തല ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്താണ് മരിച്ചത്.
എടത്തല പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചുണങ്ങംവേലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ആറോടെയാണ് കുത്തേറ്റ നിലയില്‍ സാബിത്തിനെ കണ്ടത്. കഴുത്തിനും വയറിനും കുത്തേറ്റ നിലയിലായിരുന്നു. സാബിത്തിനെ കൂടാതെ വീട്ടില്‍ സുഹൃത്തുക്കളായ ദീപക്ക്, ഫഹദ് എന്നിവരും താമസിക്കുന്നുണ്ട്.
നിലവിളി കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോള്‍ സാബിത്ത് കുത്തേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടനെ സമീപത്തെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. എടത്തല പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് തൊട്ടുമുമ്പ് ഒരാള്‍ ബുള്ളറ്റില്‍ വന്ന് പോയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ബുള്ളറ്റില്‍ വന്നയാള്‍ സാബിത്തിന്റെ ജിമ്മിലെ തന്നെ മറ്റൊരു ട്രെയിനറാണെന്നാണ്് പൊലീസിന്റെ സംശയം. സാബിത്തുമായി അടുപ്പമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരുന്നു.
"
https://www.facebook.com/Malayalivartha























