Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്

20 OCTOBER 2024 10:17 AM IST
മലയാളി വാര്‍ത്ത

യുഡിഎഫ്കാര്‍ പോലും ഈയൊരു എന്‍ട്രി പ്രതീക്ഷിച്ച് കാണില്ല. പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് എല്‍ഡിഎഫ്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെ അണിനിരന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍. ''സരിന്‍ ബ്രോ'' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് വിട്ടെത്തിയ പി സരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ക്ക് മാത്രമല്ല പ്രവര്‍ത്തകര്‍ക്കും ഒട്ടും മടിയില്ലെന്ന് റോഡ് ഷോയില്‍ വ്യക്തം. പാലക്കാട്ട് പി. സരിന്റെ റോഡ് ഷോ ശക്തിപ്രകടനമാക്കി മാറ്റിയിരിക്കുകയാണ് ഇടതുമുന്നണി.

 



ഇന്നലെ വരെ കോണ്‍ഗ്രസായിരുന്ന സരിനെ എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രവര്‍ത്തകര്‍ക്ക് ഒരേയൊരു മറുപടി മാത്രം. ''സരിന്‍ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നില്‍ വെച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കും, വോട്ട് ചെയ്ത് വിജയിപ്പിക്കും''.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നു. ഇതുവരെയുമില്ലാത്ത രീതിയിലുളള പ്രചരണത്തിലേക്കാണ് സരിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പില്‍ ആറെ ശ്രദ്ധനേടിയ പാലക്കാട് എത്തി നില്‍ക്കുന്നത്.

അതേസമയം വയനാടും തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള പുനരധിവാസം വൈകുന്നത് ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇനിയും മന്ദഗതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പ്രതിപക്ഷം സര്‍ക്കാറിനോടുള്ള സഹകരണ നിലപാട് മറ്റുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാറിനുള്ള താക്കീതായി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്നാണ് പ്രതിപക്ഷം പറയുന്നത്. മൂന്നിടങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും കാലിയായ ഖജനാവും കൊണ്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ കയ്യില്‍ ആകെയുള്ളത് അഹങ്കാരം മാത്രമാണെന്നും കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.



വടക്കേ ഇന്ത്യയില്‍ സംഘപരിവാറിനെതിരെ മത്സരിക്കാന്‍ കഴിയാത്തവരാണ് വയനാട്ടില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പരിഹസിച്ചു. ഇന്ത്യ സഖ്യത്തില്‍ ആയതിനാല്‍ എല്‍ഡിഎഫ് മാറിനില്‍ക്കണമെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം വയനാട്ടില്‍ പ്രതികരിച്ചു. രാജ്യത്ത് ബിജെപിക്ക് എതിരായ വലിയ പോരാട്ടത്തിന് പ്രിയങ്ക ഗാന്ധി ഇറങ്ങുമ്പോള്‍ ഇടതുപക്ഷം പിന്തുണകുകയാണ് വേണ്ടതെന്ന് ഡീന്‍ കുര്യക്കോസ് എം.പിയും പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്തുണ നല്‍കേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും ഡീന്‍ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വയനാട്ടില്‍ യുഡിഎഫിന്റെ കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതിയാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ബത്തേരിയിലെ കണ്‍വെന്‍ഷനില്‍ കെപിസിസി പ്രസിഡണ്ട് പറഞ്ഞു. നിലമ്പൂര്‍, വണ്ടൂര്‍, തിരുവമ്പാടി മണ്ഡലങ്ങളിലും മുന്‍നിര നേതാക്കള്‍ തന്നെ കണ്‍വെന്‍ഷന് എത്തി. മാനന്തവാടിയില്‍ ഇടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടകനായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23 ന് ഉച്ചയ്ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പം എത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (6 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (7 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (7 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (7 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (7 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (8 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (8 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (10 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (10 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (10 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (11 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

Malayali Vartha Recommends