വാൽപാറയിലെ ബാലികയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്ടുകാർ; പതിയിരുന്ന പുലി കുട്ടിയെ ഉപേക്ഷിച്ചത് നാട്ടുകാരുടെ ശബ്ദം കേട്ടതോടെ...

വാൽപാറയിൽ ബാലികയെ പുലി കൊന്നു. ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര കാത്തൂൻ ആണ് മരിച്ചത്. സൂചിമല എസ്റ്റേറ്റ് പരിസരത്തായിരുന്നു പുലിയുടെ ആക്രമണം. താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോൾ തേയില ചെടികൾക്ക് ഇടയിൽ പതിയിരുന്ന പുലി കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് സമീപവാസികൾ വനമേഖലയിൽ തിരച്ചിൽ നടത്തി. പിന്നീട് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ബാലിക മരിച്ചതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ.
വാൽപാറയ്ക്ക് അടുത്തായി ഈഴേമല മറ്റം എസ്റ്റേറ്റിലാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ താമസിക്കുന്നത്. കുട്ടി താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോൾ തേയില ചെടികൾക്ക് ഇടയിൽ പതിയിരുന്ന പുലി കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് സമീപവാസികൾ വനമേഖലയിൽ തിരച്ചിൽ നടത്തി.
പിന്നീട് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുക്കാത്തത് ദുഃഖകരമാണെന്ന് നാട്ടുകാർ പറഞ്ഞു. പലതവണ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. വാൽപാറ മേഖലയിലെ എല്ലാ എസ്റ്റേറ്റ് പ്രദേശങ്ങളിലെയും കുറ്റിക്കാടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വന്യമൃഗശല്യം മൂലം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ വലയുകയാണ് നാട്ടുകാർ.
ഇഴേമല എസ്റ്റേറ്റ് ജീവനക്കാരായ ജാർഖണ്ഡ് സ്വദേശി അനുൽ അൻസാരിയുടെയും നാസിരിൻ ഖാത്തൂനിന്റെയും മകൾ അപ്‌സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. ശനി പകൽ ഒന്നോടെയാണ് സംഭവം. വീടിനുമുന്നിൽ കളിച്ചുകൊണ്ടുനിന്ന കുട്ടിയെ മാതാപിതാക്കൾക്ക് മുന്നിൽവച്ചാണ് പുലി വലിച്ചിഴച്ച് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോയത്. നിലവിളി കേട്ടെത്തിയ തോട്ടം തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. .
ഉടൻ വാൽപ്പാറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചായ കുടിക്കാൻ വേണ്ടി തേയിലത്തോട്ടത്തിലൂടെ പോകുകയായിരുന്നു യുവതിയും കുട്ടിയും. ഇതിനിടയിൽ തേയിലത്തോട്ടതിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലി മുന്നിലെത്തുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും കരച്ചിൽ കേട്ട് പ്രദേശവാസികളും തൊഴിലാളികളുമൊക്കെ ഇങ്ങോട്ടേക്ക് ഓടിയെത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ തേയിലത്തോട്ടത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരെത്തി വനാതിർത്തിയോട് ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് മൃതദേഹം കണ്ടെത്തിയത്. പതിവായി കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യമുള്ള സ്ഥലമാണിത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കുട്ടിയുടെ ശരീരത്തില്‍നിന്ന് വേര്‍പെട്ട കൈ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തോട്ടത്തിലേക്കു കൊണ്ടുപോകുന്നതിനിടെ തൊഴിലാളികളുടെ ബഹളം കേട്ട് പുലി കുട്ടിയെ താഴെയിട്ട് ഓടിപ്പോയി. പിന്നീട് കുട്ടിയെ വാൽപാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതേ തോട്ടത്തിൽ ഒരു കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം പശുവിനെ പുലി കൊലപ്പെടുത്തിയിരുന്നു. വാല്പാറയും പരിസര പദേശങ്ങളും മാസങ്ങളായി പുലി ഭീതിയിലാണ്. പലയിടത്തും ജാഗ്രതാ നിർദ്ദേശം നല്കിട്ടുണ്ട്.
https://www.facebook.com/Malayalivartha























