കൊച്ചി മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തി; രണ്ടുപേർ അറസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തി. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ള സ്ഥലത്താണ് പറത്തിയത്. കാക്കനാട്, കിഴക്കമ്പലം സ്വദേശികളാണ് അറസ്റ്റിലായത്.
കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളായ മട്ടാഞ്ചേരി സിനഗോഗ്, നേവൽ ബേസ്, ഷിപ്യാഡ്, ഐഎൻഎസ് ദ്രോണാചാര്യ, കൊച്ചിന് കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, പുതുവൈപ്പ് എൽഎൻജി ടെർമിനൽ,മറൈൻ ഡ്രൈവ്, ബോൾഗാട്ടി, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതിന് അനുവാദം ഇല്ല.
കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവിൽ ഏവിയേഷന്റെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ റെഡ് സോണിൽ ഡ്രോൺ പറത്താൻ സാധിക്കൂ . അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണ് എന്നിരിക്കെയാണ് ഇവർ ഡ്രോൺ പറത്തിയത്.
https://www.facebook.com/Malayalivartha























