ഹമാസ്, ഹിസ്ബുള്ള തീവ്രവാദി സംഘടനകളുടെ നേതാക്കള്‍ കൊല്ലപ്പെട്ടത് ബ്രിട്ടന്റെ മണ്ണിലേക്ക് വീണ്ടും ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടുവന്നേക്കുമെന്ന് മുന്നറിയിപ്പ്

ഹമാസ്, ഹിസ്ബുള്ള തീവ്രവാദി സംഘടനകളുടെ നേതാക്കള്‍ കൊല്ലപ്പെട്ടത് ബ്രിട്ടന്റെ മണ്ണിലേക്ക് വീണ്ടും ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടുവന്നേക്കുമെന്ന് മുന്‍ എം ഐ 6 മേധാവി മുന്നറിയിപ്പ് നല്കുന്നു. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍ എം ഐ 6 മേധാവി സര് ജോണ്‍ സോവേഴ്സ് പറഞ്ഞു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇപ്പോള്‍ ബ്രിട്ടന് ആശങ്കപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഒക്ടോബര്‍ 7 ലെ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത യാഹ്യ സിന്‍വറിന്റെ വധം ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇസ്രയേല്‍ സ്ഥിരീകരിച്ചത്. ഇത് ഒരുപക്ഷെ ഇസ്ലാമിക ഭീകരവാദത്തിന് കൂടുതല്‍ ശക്തി പകരനായിരിക്കും സഹായിക്കുക എന്ന് സ്കൈ ന്യൂസിnd]- നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പുതിയ തലമുറ നേതാക്കള്‍ അതീവ അക്രമങ്ങളുടെ പാത സ്വീകരിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ മാത്രം ഉന്നം വയ്ക്കുന്ന ഒരു തീവ്രവാദ സംഘടനകള്‍ ആയിരിക്കില്ല അവയെന്നും ഒരുപക്ഷെ ലോകത്തെ മുഴുവന്‍ ആക്രമിക്കാന്‍ ഉന്നം വയ്ക്കുന്ന ആഗോള ഭീകരസംഘടനകളായി മാറിയേക്കാം എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha























