കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് വെറും ഓര്‍മയായി മാറുമെന്ന് തിരുവമ്പാടി ദേവസ്വം

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് വെറും ഓര്‍മയായി മാറുമെന്ന് തിരുവമ്പാടി ദേവസ്വം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണെന്നും ഉത്തരവില്‍ തിരുത്ത് വേണമെന്നും ഗിരികുമാര്‍ പറഞ്ഞു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
പ്രധാനമായും 35 നിയന്ത്രണങ്ങളാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണം, ഫയര്‍ലൈനും ആളുകളും തമ്മിലുളള അകലം 100 മീറ്റര്‍ വേണം എന്നിങ്ങനെയാണ്.
തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണ പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളുകളെ നിര്‍ത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha























