ഇടതുപക്ഷവും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി...

ഇടതുപക്ഷവും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. നവീന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തരാണെന്നും എ ഡി എമ്മിന്റെ വീട്ടില്‍ ഇന്നലെ പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി ശിവന്‍കുട്ടിയെക്കൂടാതെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അടക്കമുള്ളവര്‍ നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.
പാര്‍ട്ടി കുടുംബത്തിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും അന്നും ഇന്നും മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് എം വി ഗോവിന്ദന് പറഞ്ഞിരുന്നു.
കണ്ണൂരിലെ പാര്‍ട്ടി ആയാലും പത്തനംതിട്ടയിലെ പാര്‍ട്ടി ആയാലും പാര്‍ട്ടി ഒന്നുതന്നെയാണ്. പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളു അത് പറയേണ്ടത് ഞാനാണ്. ഞാനിപ്പോള്‍ പറഞ്ഞതാണ് അവസാന വാക്ക്. അതിന്റെ ഇടയില്‍ ആരൊക്കെ എന്ത് പറഞ്ഞിട്ടുണ്ടെന്ന് അന്വേഷിക്കേണ്ട. പാര്‍ട്ടിക്കു വേണ്ടി സംസ്ഥാന സെക്രട്ടറിയെന്ന രീതിയില്‍ ഞാന്‍ പറഞ്ഞത് അവസാന വാക്കാണെന്നും എം വി ഗോവിന്ദന് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























