ട്രെയിനില്‍ യാത്ര ചെയ്ത് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പ്രതി കൊല്ലം പുനലൂരില്‍ പിടിയില്‍...

ട്രെയിനില്‍ യാത്ര ചെയ്ത് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പ്രതി കൊല്ലം പുനലൂരില്‍ പിടിയില്‍. തൃശൂര്‍ പാവറട്ടി സ്വദേശി അജ്മലാണ് പുനലൂര്‍ റെയില്‍വേ പൊലീസിന്റെ വലയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് .
ട്രെയിനില്‍ യാത്ര ചെയ്ത് സഹയാത്രികരോട് സൗഹൃദം ഭാവിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതായിരുന്നു പാവറട്ടി സ്വദേശി അജ്മലിന്റെ രീതി.
മൊബൈല്‍ ഫോണ്‍ മോഷണം പതിവാണെന്ന് റെയില്‍വേ പൊലീസിന് പരാതി കിട്ടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. പാലരുവി ട്രെയിനില്‍ തെങ്കാശി സ്വദേശിയുടെ ഫോണ്‍ മോഷ്ടിച്ച് കടക്കാനായി ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
മോഷണ മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മൊബൈല്‍ ഷോപ്പുകളില്‍ വില്പന നടത്തുന്നതായിരുന്നു പതിവ്. നിരവധി ക്രിമിനല്‍ കേസുകളില്‍ അജ്മല്‍ പ്രതിയാണെന്നും വ്യക്തമാക്കി പൊലീസ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുളില്‍ സുരക്ഷ ശക്തമാക്കാന്‍ റെയില്‍വേ പൊലീസ് നിര്‍ദ്ദേശം നല്കി എസ്.പി .
" fhttps://www.facebook.com/Malayalivartha























