സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്

സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് . ഫെബ്രുവരിയില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്. അതേ തീയതികളിലാണ് പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനവും നിശ്ചയിച്ചത്.
മറ്റൊരു തീയതിയില്‍ പശ്ചിമബംഗാള്‍ സമ്മേളനത്തിന് അനുയോജ്യമായ ഹാള്‍ ലഭിക്കാത്ത സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് ഇവിടത്തെ സമ്മേളനം മാറ്റാനായി പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കം ജനാധിപത്യപരവും സംഘടനാപരവുമായി പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha























