ശബരിമല മണ്ഡലകാല ദര്‍ശനം മുന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .

ശബരിമല മണ്ഡലകാല ദര്‍ശനം മുന്‍വര്‍ഷത്തെ രീതിയില്‍ തന്നെയായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .ഇത്തവണ ഒറ്റഭക്തനും ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സ്ഥിതി വരില്ല.
അതേസമയം, നവംബര്‍ അഞ്ചിനും പത്തിനുമിടയില്‍ തീര്‍ത്ഥാടനത്തിനുവേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകും. തുലാമാസ പൂജകള്‍ക്ക് പ്രതീക്ഷിച്ചതിലും ഏറെപ്പേര്‍ വന്നു. കഴിഞ്ഞവര്‍ഷം ബുക്കു ചെയ്ത നാല്‍പ്പതിനായിരം പേര് വന്നില്ല. ഇത്തവണ ഓരോദിവസവും അറുപതിനായിരം പേര് വീതം വന്നു.
ഉദയാസ്തമയ പൂജയും പടിപൂജയുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബുക്ക് ചെയ്തിരിക്കുന്നതാണ്.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 75ാം വാര്‍ഷികവും ഒരുവര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് നന്തന്‍കോട്ടെ ബോര്‍ഡ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് പ്രഖ്യാപനവും സൗജന്യ ഡയാലിസിസ് സെന്ററുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി വി.എന്‍.വാസവന് അദ്ധ്യക്ഷത വഹിക്കും. വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ ബോര്‍ഡും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച ഒരുകോടി രൂപയുടെ ചെക്ക് ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
"
https://www.facebook.com/Malayalivartha























