പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പ്രോട്ടോകോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല.
പത്തനംതിട്ടയില്‍ ബ്യൂഗിളര്‍ (ബ്യൂഗിള്‍ വായിക്കുന്നവരുടെ) തസ്തിക ഒഴിഞ്ഞുകിടക്കാനായി തുടങ്ങിയിട്ട് നാല് വര്‍ഷമായെന്ന് ഉദ്യോഗസ്ഥര്‍. അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഗവര്‍ണര്‍ ഇന്നലെ പത്തനംതിട്ടയില്‍ എത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്.
ഗവര്‍ണര്‍ ഇവിടെ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഇതില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ ഡ്യൂട്ടിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്..
"
https://www.facebook.com/Malayalivartha























