വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി.... പാലക്കാട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പികെ ശശി ഉണ്ടാകില്ല....

വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി.... പാലക്കാട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പികെ ശശി ഉണ്ടാകില്ല....
മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്ക് വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി.
അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കുന്നതിന് ബ്രിട്ടന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് അദ്ദേഹം.
അതേസമയം പികെ ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷം ആരോപണം. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ പേരില്‍ പികെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം നീക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























