ദീപാവലിയുടെ തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍

ദീപാവലിയുടെ തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ .യശ്വന്തപുരയില്‍ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
ഹുബ്ബള്ളി ബെംഗളൂരുകൊല്ലം സ്പെഷല്‍ ട്രെയിന്‍ (07313) 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയില്‍ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകുന്നേരം 5.10ന് കൊല്ലത്തും എത്തും. തിരിച്ച് ട്രെയിന്‍ (07314) ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും.
പ്രധാന സ്റ്റോപ്പുകള്‍ : കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, കരൂര്‍, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂര്‍, റാണി ബന്നൂര്‍, ഹവേരി. യശ്വന്തപുര കോട്ടയം സ്പെഷല്‍ (06215) യശ്വന്തപുരയില്‍ നിന്ന് 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും.
കെആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയംയശ്വന്തപുര സ്പെഷല്‍ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലര്‍ച്ചെ 1.15നു യശ്വന്തപുരയിലെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha























