മലപ്പുറം തിരൂര്‍ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു...

മലപ്പുറം തിരൂര്‍ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ കന്മനം തുവ്വക്കാട് പോത്തന്നൂര്‍ ഞാറക്കാട്ട് ഹൗസില്‍ മുസ്തഫ (53) ആണ് മരിച്ചത്.
അബൂദബി അല്‍ സലയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനാണ്. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജോലിക്കിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിതാവ്: ഹംസ ഞാറക്കാട്ട്. ഭാര്യ: മുസൈബ. മക്കള്‍: ദില്‍ഷാദ് (ഷാര്‍ജ), ബാദുഷ (വിദ്യാര്‍ഥി), റിന്‍സ ഫാത്തിമ. മഷ്റഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ നാട്ടില്‍ നടക്കും.
https://www.facebook.com/Malayalivartha























