കെ.എസ്.ആര്.ടി.സിയില്‍ ദിവസവേതനത്തിന് ജോലിചെയ്തിരുന്ന എംപാനല്‍ഡ് ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റി

കെ.എസ്.ആര്.ടി.സിയില്‍ ദിവസവേതനത്തിന് ജോലിചെയ്തിരുന്ന എംപാനല്‍ഡ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട സിംഗിള്‍ബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്. കെ.എസ്.ആര്.ടി.സിയുടെ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് എസ്. ഈശ്വരന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
എംപാനല്‍ഡ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ തൊഴില്‍വകുപ്പിന്റെ ബന്ധപ്പെട്ട അതോറിറ്റിയോട് നിര്‍ദ്ദേശിച്ചായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി സര്‍വീസുള്ള കെ.എസ്.ആര്.ടി.സിയിലെ താത്കാലിക ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന സര്‍ക്കാര്‍ ഉത്തരവടക്കം കണക്കിലെടുത്തായിരുന്നു ഇത്.
തുടര്‍ന്ന് അഞ്ചുവര്‍ഷം തുടര്‍ച്ചയായി സര്‍വീസുള്ള എംപാനല്‍ഡ് ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാന്‍ അതോറിറ്റി ഉത്തരവിടുകയും ചെയ്തു. .
https://www.facebook.com/Malayalivartha























