ഭിന്നശേഷി കലാപ്രതിഭകളുടെ ആര്‍ട്ട് ഗ്രൂപ്പായ അനുയാത്ര റിഥം പദ്ധതിക്ക് തുടക്കം....

ഭിന്നശേഷി കലാപ്രതിഭകളുടെ ആര്‍ട്ട് ഗ്രൂപ്പായ അനുയാത്ര റിഥം പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര് ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ശേഷം മന്ത്രി കലാകാരന്മാര്ക്കൊപ്പം ചുവടുവച്ചത് ഏറെ കൗതുകമായി. കറുകറെ കാര്‍മുകില്‍ എന്ന പാട്ടിനാണ് മന്ത്രി ചുവടുവച്ചത്. നര്‍ത്തകി മേതില്‍ ദേവികയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗര്‍ഭാവസ്ഥമുതല്‍ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ കേരളം നടപ്പാക്കി. ഭിന്നശേഷി അവസ്ഥകള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും ഡിറ്റക്ഷന്‍ സെന്ററുകളും സംസ്ഥാനത്ത് ആരംഭിച്ചു.
സ്വയംപര്യാപ്ത ജീവിതത്തിന് വരുമാനദായക തൊഴിലുകളിലേക്ക് ഭിന്നശേഷി വ്യക്തികളെ നയിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കലാപ്രതിഭകളുടെ കീഴിലാണ് ആര്‍ട്ട് ഗ്രൂപ്പായ അനുയാത്ര റിഥം ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha























