ആലപ്പുഴയില്‍ പൊട്ടിക്കിടന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു....

പൊട്ടിക്കിടന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. എടത്വാ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു അദ്ദേഹം.
ഇന്നലത്തെ കാറ്റില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha























