വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5 കോടി രൂപയുടെ തട്ടിപ്പ് ഡോള്‍സിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചനാ കേസില്‍ വനിതാ പ്രതി ഡോള്‍സിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളും പ്രതികളുമായ ഡോള്‍സി ജോസഫൈന്‍ സജു , ഇവരുടെ ഭര്‍ത്താവ് സജു , മകന്‍ രോഹിത് സജു എന്നിവരാണ് വഞ്ചനാ കേസിലെ 3 പ്രതികള്‍.
ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെന്റ് കമ്പനി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. ഡോള്‍സി ജോസഫൈന്‍ സജു, ഇവരുടെ ഭര്‍ത്താവ് സജു, മകന്‍ രോഹിത് സജു എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒക്ടോബര്‍
1 നാണ് സിറ്റി മ്യൂസിയം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം പരസ്യം നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ ഇവരെ സമീപിച്ചത്. വിസ പ്രൊസസിങ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരില്‍ നിന്ന് പണവും വാങ്ങി. 43 യുവാക്കളാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരെക്കൂടാതെ നൂറോളംപേര്‍ തട്ടിപ്പിനിരയായതായും പറയുന്നുണ്ട്. റിക്രൂട്ട്മെന്റ് കമ്പനി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ഉേദ്യാഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇത്രയും പേര്‍ ചതിയില്‍പ്പെട്ടെന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവര്‍ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോള്‍ ഉടമകള്‍ ഫോണെടുക്കുന്നില്ലെന്നും പരാതിയിലുണ്ട്.
2.5 ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് ഒരാളില്‍ നിന്നും ഇവര്‍ വാങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്കാണ് ഇവര്‍ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല. സംസ്ഥാന വ്യാപകമായി ഇവര്‍ വിസത്തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലെ ആരോപണം. കേരളത്തിലെ എല്ലാ ജില്ലക്കാരില്‍ നിന്നും ഇവര്‍ പണം വാങ്ങിയിട്ടുണ്ട്. സാധന സാമഗ്രികള്‍ സ്ഥാപനത്തില്‍ നിന്ന് മാറ്റാന്‍ തുടങ്ങവേ കെട്ടിട ഉടമ വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha























