പ്ലസ് വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏകജാലകം വഴിയാക്കും

പ്ലസ് വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എന്‍ട്രി നടത്തുന്നത്. ഈ രീതി പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് നീക്കമുള്ളത്.
പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളില്‍ അതത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്കേ ഈ സീറ്റില്‍ പ്രവേശനം പാടുള്ളൂ. എന്നാല്‍, ചില മാനേജ്മെന്റുകള്‍ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയര്ന്നിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.
" f
https://www.facebook.com/Malayalivartha























