കണ്ണീരടക്കാനാവാതെ... പ്രമേഹം മൂര്‍ച്ഛിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ സംസ്കാരചടങ്ങുകള്‍ നാട്ടില്‍ നടന്നു

കണ്ണീരടക്കാനാവാതെ... പ്രമേഹം മൂര്‍ച്ഛിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ സംസ്കാരചടങ്ങുകള്‍ നാട്ടില്‍ നടന്നു.
കണ്ണൂര്‍ മുണ്ടേരി ഏച്ചൂര്‍ മാവിലാച്ചാല്‍ വാരത്താന്‍ കണ്ടി സ്വദേശി അനൂബ് കുമാറാണ്(52) മരിച്ചത്. ചൊവ്വാഴ്ച രാത്രി നാസ് എയര്വേയ്സില് റിയാദില്‍ നിന്ന് കൊണ്ടുപോയ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ പയ്യാമ്പലത്ത് സംസ്കരിച്ചു.
സൗദി തലസ്ഥാനമായ റിയാദില്‍ ജോലി ചെയ്തിരുന്ന അനൂബ് കുമാര്‍ ഒരു മാസവും 10 ദിവസവുമാണ് റിയാദിലെ ശുമൈസി ആശുപത്രിയില്‍ കിടന്നത്. അവിടെ വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. കുമാരനാണ് അനൂബിന്റെ പിതാവ്. മാതാവ് - ജാനകി, ഭാര്യ - ദിവ്യ, രണ്ട് മക്കളുണ്ട് .
https://www.facebook.com/Malayalivartha























