തര്‍ക്കത്തിനൊടുവില്‍.... ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു കൊലപ്പെടുത്തി

തര്‍ക്കത്തിനൊടുവില്‍.... ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു കൊലപ്പെടുത്തി.
ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടര്‍ ജഗന് കുമാര്‍(52) ആണ് യാത്രക്കാരനായ വെല്ലൂര്‍ സ്വദേശി ഗോവിന്ദന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
യാത്രക്കാരുമായി വൈകുന്നേരം ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസില്‍ അണ്ണാനഗര്‍ ആര്‍ച്ചില്‍ നിന്നാണ് ഗോവിന്ദന് കയറിയത്. ടിക്കറ്റ് എടുക്കാനായി കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടര്‍ ഇയാളെ ടിക്കറ്റ് മെഷിന് വച്ച് അടിക്കുകയായിരുന്നു. ഉടന്‍ ഗോവിന്ദന് ജഗനെ തിരിച്ചടിച്ചു. അടിപിടിക്കിടെ ഇരുവര്‍ക്കും സാരമായി പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഗോവിന്ദന് ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























