സംസ്ഥാനപാതയിലെ വലിയ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്...

സംസ്ഥാനപാതയിലെ വലിയ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. തൃശൂര്‍-കുന്നംകുളം റോഡിലെ കുഴിയില്‍ വീണാണ് യാത്രക്കാരന് പരിക്കേറ്റത്. തൃശൂര്‍ പൂങ്കുന്നത്താണ് സംഭവം.
സ്കൂട്ടര്‍ യാത്രികനായ അയ്യന്തോള്‍ മരുതൂര്‍കളത്തില്‍ സന്തോഷ് കെ. മേനോന് (46) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി. 9.30 ഓടെയാണ് സംഭവം നടന്നത്.
തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചനകളുള്ളത്. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വളരെയേറെ അപകടം നിറഞ്ഞ വഴിയാണ് തൃശൂര്‍-കുന്നംകുളം റോഡ്. നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























