Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി. ദിവ്യ പങ്കെടുക്കുന്നത് വിലക്കിയതായുള്ള കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പിപി ദിവ്യയ്ക്ക് കരുക്കാകും

25 OCTOBER 2024 04:08 PM IST
മലയാളി വാര്‍ത്ത

നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി. ദിവ്യ പങ്കെടുക്കുന്നത് വിലക്കിയതായുള്ള കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പിപി ദിവ്യയ്ക്ക് കരുക്കാകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനവും ഇതിന് അനുസരിച്ചാകും. കളക്ടര്‍ അന്വേഷണസംഘത്തിനുനല്‍കിയ മൊഴി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് സിപിഎം നേതൃത്വത്തിന്റെ കൂടി അറിവോടെയാണ്. മൊഴി പ്രോസിക്യൂഷന്‍ ഹാജരാക്കിയതോടെ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദത്തിന്റെ മുനയൊടിഞ്ഞു. ദിവ്യയെ സിപിഎമ്മും സര്‍ക്കാരും കൈവിട്ടതിന്റെ തെളിവായി ഇതിനെ ഏവരും കാണുന്നുണ്ട്. സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗവുമായി അടുപ്പമുള്ള വ്യക്തിയാണ് കെ വിശ്വന്‍. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതും വിശ്വന്റെ ജൂനിയറായാണ്. അത്തരമൊരു അഡ്വക്കേറ്റ് എത്തിയതോടെ ജാമ്യ ഹര്‍ജിയില്‍ ദിവ്യയ്ക്ക് പ്രതീക്ഷ കൂടി. എന്നാല്‍ സര്‍ക്കാര്‍ നീക്കം ചടുലമായിരുന്നു.

 

 

നവീന്ഡ ബാബു ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടില്‍ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭര്‍ത്താവ് അജിത്തും പറയുന്നത്. കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.

15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണുന്നത്. അന്നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17ന് വൈകിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തത്. തുടര്‍ന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. റെയില്‍വേ സ്റ്റേഷന് അടുത്തു വച്ചാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പിപി ദിവ്യ രാജികത്ത് കൈമാറിയത്.

എന്നാല്‍ കളക്ടറും ദിവ്യയും തമ്മില്‍ സംസാരിച്ചെന്ന് പ്രോസിക്യൂട്ടര്‍ സമ്മതിച്ചല്ലോയെന്നും എന്താണ് സംസാരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെയെന്നും ദിവ്യയുടെ അഭിഭാഷകനും വാദിച്ചു. കണ്ണില്‍ നിന്ന് ചോരയാണ് വീണത് എന്ന് ഗംഗാധരന്‍ പറഞ്ഞിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ദിവ്യ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ വാദിച്ചു. 'മുന്‍കൂര്‍ ജാമ്യം പരിഗണനയിലിരിക്കുമ്പോള്‍ എങ്ങനെ ഹാജരാകും. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നില്ല. ഐഎഎസ് ഓഫീസറുടെ മുന്നില്‍ ഹാജരാകാത്തതും ഇതേ കാരണത്താലാണ്. ഹാജരാകില്ലെന്ന് പറഞ്ഞിട്ടില്ല. സമയം ചോദിക്കുകയാണ് ചെയ്തത്. പ്രശാന്തനെ വിജിലന്‍സ് ഓഫീസര്‍ 14.10.2024ന് വിളിച്ചിട്ടുണ്ട്. അവിടെ പോയതിന്റെ സിസിടിവി ദൃശ്യങ്ങളും ഉണ്ട്', ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (6 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (6 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (7 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (10 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (11 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

Malayali Vartha Recommends