മോര്‍ച്ചറിയില്‍ പോയി മകളെ കാണുമ്പോള്‍ ഉറങ്ങിക്കിടക്കുന്നതു പോലെ ആയിരുന്നു; തൂങ്ങി മരിച്ചതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു; അന്ന് രാത്രി അവിടെ എന്തോ സംഭവിച്ചു; തുറന്നടിച്ച് ശ്രുതിയുടെ കുടുംബം

ശ്രുതിക്ക് എന്താണ് ആ വീട്ടിൽ സംഭവിച്ചത് എന്നറിയണമെന്ന ആവശ്യവുമായി പിതാവ് ബാബുവും കുടുംബവും രംഗത്ത് വന്നിരിക്കുകയാണ്. വീട്ടുകാർ പറയുന്നത് ഇപ്രകാരമാണ് ; മോര്‍ച്ചറിയില്‍ പോയി മകളെ കാണുമ്പോള്‍ ഉറങ്ങിക്കിടക്കുന്നതു പോലെ ആയിരുന്നു. തൂങ്ങി മരിച്ചതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. അന്ന് രാത്രി അവിടെ എന്തോ സംഭവിച്ചു എന്റെ മകള്‍ക്ക് എന്താണു സംഭവിച്ചതെന്ന് അറിയണം .
എന്റെ മകള്‍ എങ്ങനെയാണു മരിച്ചതെന്നുള്ള സത്യം എനിക്ക് അറിയണം’ എന്നാണ് പിതാവ് ബാബു പ്രതികരിച്ചിരിക്കുന്നത്. ശ്രുതി തൂങ്ങിമരിച്ചെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അതിന്റെ യാതൊരു അടയാളവും മോളുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. അത്രയും ഉയരത്തില്‍ കയറി കമ്പിയില്‍ കുരുക്കിടാനോ ഒന്നും അവള്‍ക്ക് കഴിയില്ല.അവിടെ എന്തോ നടന്നിട്ടുണ്ട്. അതിന്റെ സത്യം അറിയണം. കുറഞ്ഞ വകുപ്പുകള്‍ ഇട്ടാണ് തമിഴ്‌നാട് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
എന്റെ മകളെ ഇത്രയും ദ്രോഹിച്ച ആ സ്ത്രീ ഇനിയൊരു പെണ്‍കുട്ടിയെയും ദ്രോഹിക്കാന്‍ പാടില്ല. അഞ്ചാറു മാസം കഴിയുമ്പോള്‍ അവര്‍ കാര്‍ത്തിക്കിനെ വീണ്ടും വിവാഹം കഴിപ്പിക്കും. ആ പെണ്‍കുട്ടിയെയും അവര്‍ ഇങ്ങനെ കൊല്ലും. അവരെ വെറുതേവിടാന്‍ പാടില്ല. ഇന്നലെ അവര്‍ ആത്മഹത്യാ ശ്രമം നടത്തിയെന്നു പറയുന്നത് തട്ടിപ്പാണ്. അറസ്റ്റ് ഒഴിവാക്കാനും അന്വേഷണം വൈകിപ്പിക്കാനുമുള്ള തന്ത്രമാണത്.
https://www.facebook.com/Malayalivartha























