ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു.... മത്സര രംഗത്തുള്ളത് പാലക്കാട് 16 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളും

ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു.... മൂന്നു മണ്ഡലത്തിലേക്ക് മത്സര രംഗത്തുള്ളത് പാലക്കാട് 16 സ്ഥാനാര്‍ഥികളും ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ഥികളുമാണ്.
പാലക്കാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ (കോണ്‍ഗ്രസ്), സി കൃഷ്ണകുമാര്‍ (ബിജെപി), ഡമ്മി സ്ഥാനാര്‍ഥികളായി കെ ബിനു മോള് (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ഥികളായി ഡോ പി സരിന്, എസ് സെല്വന്, ആര് രാഹുല്‍, സിദ്ദീഖ്, രമേഷ് കുമാര്‍, എസ് സതീഷ്, ബി ഷമീര്‍, രാഹുല്‍ ആര് മണലടി വീട്.
ആകെ 27 സെറ്റ് പത്രികകളാണ് 16 സ്ഥാനാര്‍ഥികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. ചേലക്കരയില്‍ ഒമ്പത് സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരനില്ലെങ്കിലും ഹരിദാസ് എന്നൊരാള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു ആര് പ്രദീപ്(സിപിഎം), രമ്യ ഹരിദാസ് (കോണ്‍ഗ്രസ്), കെ ബാലകൃഷ്ണന് (ബിജെപി)എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ഥികളായി എന്‍ കെ സുധീര്‍, സുനിത, എം എ രാജു, ഹരിദാസന്, പന്തളം രാജേന്ദ്രന്, കെ ബി ലിന്റേഷ് എന്നിവരും പത്രിക നല്കി.
ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ ലഭിച്ചത്. വയനാട് മണ്ഡലത്തില്‍ 21 പേരാണ് പത്രിക നല്‍കിയത്. പ്രിയങ്ക ഗാന്ധി (കോണ്‍ഗ്രസ്), സത്യന് മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യ ഹരിദാസ് (ബിജെപി) തുടങ്ങിയവരാണ് പ്രധാനമുന്നണി സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാവുന്നതാണ് .
https://www.facebook.com/Malayalivartha























