കേരളത്തിലെ ഐറ്റിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്യു.

കേരളത്തിലെ ഐറ്റിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്യു. നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐറ്റിഐകളില്‍ ശനിയാഴ്ച കെഎസ്യു പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ .
വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് . കഴിഞ്ഞ സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ അഞ്ചിനും കെഎസ്യു പഠിപ്പ് മുടക്കിയിരുന്നു.
https://www.facebook.com/Malayalivartha























